
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ‘വിമന്‍സ് മീറ്റ് വിത്ത് സിജി ഡെലിഗേറ്റ്സ്’ ഉദ്ബോധന ക്ലാസ് സംഘടിപ്പിച്ചു. ദജീജ് മെട്രോ കോര്‍പറേറ്റ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഊഫ് മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. പ്രമുഖ ട്രെയിനറും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അനസ് ബിച്ചു,സിജി കോമ്പിറ്റന്‍സി വിഭാഗം ഡയരക്ടര്‍ പിഎ ഹുസൈന് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്,സിജി കുവൈത്ത് കോര്‍ഡിനേറ്റര്‍ ഫര്‍ഹ പ്രസംഗിച്ചു. ഫൗസിയ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാല്‍ മാവിലാടം,എംആര്‍ നാസര്‍,ഡോ.മുഹമ്മദ്ലി,സലാം ചെട്ടിപ്പടി,സലാം പട്ടാമ്പി നേതൃത്വം നല്കി.