ഗള്‍ഫ് കപ്പില്‍ ഇറാഖിനെ തോല്പിച്ച് സഊദി സെമിയില്‍
കുവൈത്ത് സിറ്റി : കുവൈത്തിന്റെ അഭിമാന പദ്ധതിയായ മുബാറകിയ പൈതൃക നഗരിയുടെ പുനര്‍ നിര്‍മാണം പുരോഗമിക്കുന്നതായി മുനിസിപ്പല്‍ ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അല്മിഷാരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നേരിട്ട് പരിശോധിച്ചതിന് ശേഷം മന്ത്രി വാര്‍ത്താ ലേഖകരോട് പ്രതികരിക്കുകയായിരുന്നു. വളണ്ടിയര്‍ വര്‍ക്ക് സെന്റര്‍ മേധാവി ശൈഖ അംതാല്‍ അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍ സബാഹ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിര്‍മാണ പ്രവൃത്തിക്ക് നിശ്ചയിച്ച സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള പരിശോധന. എല്ലാ വിശദാംശങ്ങളും പരിശോധിച്ച് പദ്ധതി ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയാതായി മന്ത്രി അബ്ദുല്ലത്തീഫ് അല്മിഷാരി പറഞ്ഞു. വിപണിയുടെ പൈതൃക സ്വഭാവം സംരക്ഷിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി തയാറാക്കുന്നതിനും സന്ദര്‍ശനം ഗുണം ചെയ്യും. വ്യാപാരത്തിനും സംസ്കാരത്തിനുമുള്ള ഊര്‍ജസ്വലമായ കേന്ദ്രമായി മുബാറകിയ മാര്‍ക്കറ്റ് പുനഃസ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ സുപ്രധാന ലക്ഷ്യം. നഗര നവീകരണത്തിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള കുവൈത്തിന്റെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമാണ് മുബാറകിയ മാര്‍ക്കറ്റിന്റെ പുനര്‍നിര്‍മാണം. സൂഖ് അല്‍ മുബാറകിയയുടെ വികസനം,നഗര ഇടങ്ങളുടെ ആധുനികവത്കരണം എന്നിവ പോലുള്ള സമാന സംരംഭങ്ങള്‍ പൊതു ഇടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ്.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്