
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ അന്തരീക്ഷ താപനില 29 ഡിഗ്രിയായി ഉയര്‍ന്നതോടെ 9,500 മെഗാവാട്ട് വൈദ്യുതിയുടെ ഉപഭോഗം നടന്നതായാണ് കണക്ക്. ശൈത്യത്തില്‍ നിന്നും കുവൈത്ത് വസന്തകാലത്തേക്ക് മാറിയിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവില്‍ വലിയ മാറ്റമാണ് ഇതുണ്ടാക്കിയത്. പകല്‍ സമയം ഉഷ്ണം അനുഭവപ്പെടുന്നുണ്ട്.
രാത്രികാലങ്ങളിലും നേരിയ ചൂടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും എയര്‍കണ്ടീഷനറുടെ ഉപയോഗം ആരംഭിച്ചതാണ് വൈദ്യോതി ഉപഭോഗത്തില്‍ കുത്തനെ വര്‍ധനവുണ്ടാക്കിയത്. ഇത് ദേശീയ വൈദ്യുതി സംവിധാനത്തെ ബാധിച്ചതായാണ് വിവരം. എന്നാല്‍ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്തവിധം പ്രശ്നം പരിഹരിക്കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി വൈദ്യുതി ഉത്പാദന യൂണിറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. മെയ് മാസത്തോടെ ഇവ പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനുശേഷം ഉത്പാദന ശേഷി സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷ.
വരും ദിവസങ്ങളില്‍ താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നേക്കാമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കി. വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കാനും ഊര്‍ജ സംരക്ഷണ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കുക,എയര്‍ കണ്ടീഷനിങ് ഉപയോഗം പരിമിതപ്പെടുത്തുക, ഊര്‍ജക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ ലളിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍അറിയിച്ചു.