കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
കുവൈത്ത് സിറ്റി : ബാങ്ക് കാര്‍ഡുകളുടെയും പെയ്മെന്റ് പ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക പരിധി സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകള്‍ക്കും സര്‍ക്കുലര്‍ നല്കി. ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഒറ്റത്തവണ പാസ്വേഡ് (ഒടിപി) എന്‍ട്രി ആവശ്യമില്ലാത്ത ഇടപാടുകള്‍ക്ക് പ്രതിദിന നിയന്ത്രണം കൊണ്ടുവരണമെന്നാണ് നിര്‍ദേശം.
ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് കാര്‍ഡുകളിലെ പേയ്മെന്റ് പരിധികള്‍ തിരഞ്ഞെടുക്കാനും ക്രമീകരിക്കാനും അനുവദിക്കുന്ന സംവിധാനം സ്ഥാപിക്കാനും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചു. ഇത് ഓരോ ഉപഭോക്താവിന്റെയും ബാങ്കിലെ പ്രൊഫൈലിന് അനുസൃതമായിരിക്കണം. എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ഈ ക്രമീകരണങ്ങള്‍ക്കായി ബാങ്കുകള്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് അനുമതി തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.