കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്നത് പൂര്‍ണമായും വംശഹത്യയാണെന്നും അത് തടയാന്‍ കഴിയാത്തത് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ കഴിവില്ലായ്മയുടെ ഓര്മപ്പെടുതലാണെന്നും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ കുവൈത്ത് കിരീടവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്. കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ പ്രതിനിധി ആയാണ് അദ്ദേഹം യു എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ഓകോബര്‍ 7 മുതല്‍ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശ ഹത്യയില്‍ 41000 ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിലധികവും സ്ത്രീകളും കുട്ടികളുമാണ്. നിരവധി സ്കൂളുകളും ആശുപത്രികളും താമസ സ്ഥലങ്ങളും അഭയാര്‍ഥി ക്യാമ്പുകള്‍ പോലും അധിനിവേശശക്തികള്‍ തകര്‍ത്തു. ഇത് തടയാന്‍ ഐക്യ രാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലിനു കഴിയാതെ പോകുന്നത് അവരുടെ കഴിവില്ലായ്മയെ ആണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷ തത്വങ്ങളും പാലിക്കപ്പെടാനുള്ളതാണ്. ചിലര്‍ക്ക് മാത്രം ഇത്തരം നിയമങ്ങളും കണ്‍വന്‍ഷനുകളും ബാധകമല്ലാതിരിക്കുന്നത് ഇരട്ടതാപ്പാണ്. ലോക സമാധാനത്തിന് എല്ലാ രാജ്യങ്ങളും സ്വായം സമര്‍പ്പിതമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കാട്ടുനീതിയുടെ പുതിയ ലോകക്രമമായിരിക്കും ഉരുത്തിരിയുകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു