27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : നീണ്ട 48 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പട്ടാക്കല്‍ കുഞ്ഞാപ്പു ഹാജി നാട്ടിലേക്ക് തിരിച്ചു. 1977 ഏപ്രില്‍ 14ന് മുംബൈ വഴി കപ്പലില്‍ ദുബൈ റാഷിദ് പോര്‍ട്ടില്‍ വന്നിറങ്ങിയ കുഞ്ഞാപ്പുഹാജി ദുബൈ ഡിഫന്‍സില്‍ 23 വര്‍ഷം ജോലി ചെയ്തു. പിന്നീട് 1998 മുതല്‍ അജ്മാനില്‍ ബിസിനസ് തുടങ്ങി. പ്രവാസ ലോകത്ത് വന്നതു മുതല്‍ ചന്ദ്രിക റീഡേഴ്സ് ഫോറത്തിലും പിന്നീട് കെഎംസിസിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തന രംഗത്തും സജീവമായി.
പഞ്ചായത്ത് കെഎംസിസി കമ്മിറ്റികള്‍ ഇല്ലാതിരുന്ന കാലത്ത് കരേക്കാട് നോര്‍ത്ത് ഏരിയയില്‍ കുഞ്ഞാപ്പുഹാജിയും സഹപ്രവര്‍ത്തകരും സജീവമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കുറ്റിപ്പുറം മണ്ഡലം ദുബൈ കെഎംസിസിയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ കരേക്കാട് ശിഹാബ് തങ്ങള്‍ റിലീഫ് സെന്റര്‍ ചെയര്‍മാനും വാര്‍ഡ് മുസ്്ലിംലീഗ് പ്രസിഡന്റായും സേവനം ചെയ്യുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കുഞ്ഞാപ്പു ഹാജിക്ക് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റിയും അബുദാബി കെഎംസിസിയും യാത്രയയപ്പ് നല്കി. സംഗമത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രവാസികളും ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 18ാ0 വയസില്‍ ഗള്‍ഫ് മരുഭൂമിയിലെത്തിയ കുഞ്ഞാപ്പു ഹാജി ഇന്നത്തെ പോലെ ആധുനിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ആദ്യകാല പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും കഷ്ടതകളും പങ്കുവച്ചു നടത്തിയ നന്ദി പ്രസംഗം പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് പഠനാര്‍ഹവും കൗതുകവുമായി.