
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കോഴിക്കോട് : തിരുവമ്പാടി കാളിയമ്പുഴയില്‍ കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരു മരണം. രണ്ട് പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലും ഓമശ്ശേരി ശാന്തി ആശുപത്രിയിലും നിരവധിപേരെ പ്രവേശിപ്പിച്ചു.
തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. റോഡരികിലുള്ള കലുങ്കില്‍ ഇടിച്ചാണ് ബസ് നിയന്ത്രണം വിട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെന്നും പറയുന്നു. ആഴം കുറഞ്ഞ പുഴയാണിത്. തിരുവമ്പാടി ആനക്കാംപൊയില്‍ റൂട്ടിലോടുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെയാണ് പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ബസിന്റെ മുന്‍ഭാഗത്തിനും പുഴക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തേക്ക് കയറ്റി. പുഴയില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയതായി ഫയര്‍ഫോഴ്സ് അറിയിച്ചു. എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും പോലീസ് അറിയിച്ചു.