കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : പ്രവാസി ചിട്ടിയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുമെന്ന് കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ സാധ്യതകളും നിയമ വശങ്ങളും മനസ്സിലാക്കുന്നതിന് ജിസിസി രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം ദുബൈയില്‍ സമാപനം കുറിച്ചു. പ്രമോട്ടര്‍മാര്‍ക്ക് പത്ത് ശതമാനം കമ്മീഷന് നല്‍കും. വരിക്കാര്‍ തുക അടച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കമ്മീഷന് തുക ലഭിക്കും. പ്രവാസ ലോകത്തെ സംഘടനകളെ ഇതിനായി പരിഗണിക്കില്ലെന്നും വ്യക്തികളെയാണ് നിയോഗിക്കുകയെന്നും ചെയര്മാന് വ്യക്തമാക്കി. പ്രവാസി സൗഹൃദ മനോഭാവമാണ് കെഎസ്എഫ്ഇ ക്കുള്ളതെന്നും ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ സാധിക്കുമെന്നും വരദരാജന് പറഞ്ഞു. ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. പ്രവാസികള്‍ക്ക് ചിട്ടിതുക ലഭിക്കാന്‍ നേരിടുന്ന പ്രയാസങ്ങളും അടിയന്തരമായി പരിഹരിക്കും. അതേസമയം ചിട്ടിത്തുക കാലാവധി പൂര്‍ത്തിയാകും മുന്‍പ് ലഭിക്കണമെങ്കില്‍ ഈടായി നല്‍കേണ്ട രേഖകളുടെ കാര്യത്തില്‍ പ്രവാസികള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാവില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വിശദീകരിച്ചു. കേന്ദ്രസംസ്ഥാന ചിട്ടി നിയമങ്ങള്‍ക്ക് വിധേയമായാണ് കെഎസ്എഫ്ഇ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ചിട്ടിക്ക് പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതു വരെ 121 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തില്‍ അധികം പേര് ചിട്ടിയില്‍ പങ്കാളികളായി. 1200 ചിട്ടികളാണ് പ്രവാസികള്‍ക്ക് വേണ്ടി നടത്തുന്നത്. 2500 രൂപ മുതല്‍ വ്യത്യസ്ത തുകകള്‍ തവണകളായി അടയ്ക്കാവുന്ന രീതിയിലാണ് ചിട്ടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് വിദേശ മലയാളികള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദുരീകരിക്കാനും കൂടുതല്‍ പേരെ ചിട്ടിയിലേക്ക് ആകര്‍ഷിക്കാനുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കെഎസ്എഫ്ഇ പ്രവാസി മീറ്റ് സംഘടിപ്പിച്ചത്. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി നോര്‍ക്കയുമായി സഹകരിച്ച് കെഎസ്എഫ്ഇ പ്രവര്‍ത്തിക്കുന്നുണ്ട്. 12000 പേര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 5 ലക്ഷം രൂപ വീതം നല്‍കിയതായി വരദരാജന് അറിയിച്ചു. കെഎസ്എഫ്ഇ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍, ഡയറക്ടര്‍മാരായ അഡ്വ. യു.പി. ജോസഫ്, അഡ്വ. എം.സി. രാഘവന്, ആര്. മുഹമ്മദ് ഷാ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.