യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും
അബുദാബി : അബുദാബി കേരള സോഷ്യല് സെന്റര് സംഘടിപ്പിക്കുന്ന കേരളോത്സവത്തിനു ഇ ന്ന് തിരശ്ശീല വീഴും. തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി നടന്ന പരിപാടി ലുലു ഇന്റര്നാഷണല് എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപ്പറേഷന്സ് രഘുപതി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യല് സെന്റര് പ്രസിഡന്റ് എകെ ബീരാന്കുട്ടി അധ്യക്ഷനായി. ജനറല് സെക്രട്ടറി നൗഷാദ് യൂസുഫ് സ്വാഗതം പറഞ്ഞു. രണ്ടുദിവസമായി നടന്നുവരുന്ന കേരളോത്സവത്തില് വ്യത്യസ്ത കലാ,സാംസ്കാരിക പരിപാടികള്,വിവിധ മത്സരങ്ങള്,നാടന് വിഭവങ്ങളുടെ തട്ടുകടകള് തുടങ്ങി നിരവധി പരിപാടികളാണ് നടന്നുവരുന്നത്. ലുലു മാര്ക്കറ്റിങ് മാനേജര് അസിം,അഷ്റഫ്(ലുലു ഇന്റര്നാഷണല്),സലീം ചിറക്കല്(പ്രസിഡന്റ്, മലയാളി സമാജം),ടി.ഹിദായത്തുല്ല(ജനറല് സെക്രട്ടറി,ഇന്ത്യന് ഇസ്ലാമിക് സെന്റര്),ബഷീര് കെവി (പ്രസിഡന്റ്,ശക്തി തിയറ്റേഴ്സ് അബുദാബി),റോയ് വര്ഗീസ്(പ്രസിഡന്റ് യുവകലാസാഹിതി),ഗഫൂര്(പ്രസിഡന്റ്,ഫ്രണ്ട്സ് എഡിഎംഎസ്),പ്രകാശ് പല്ലിക്കാട്ടില്,(അല്മസൂദ് ഓട്ടോമൊബൈല്സ്),ഷാജി കുന്നംകുളം,ഹനീഫ റെഡ് എക്സ്,രജിത വിനോദ്(വനിതാ വിഭാഗം കണ്വീനര്),മനസ്വിനി(പ്രസിഡന്റ്, ബാലവേദി),ബാദുഷ,ഹാരിസ്,ഇബ്രാഹീം(വളണ്ടിയര് ക്യാപ്റ്റന്സ്) പ്രസംഗിച്ചു. സരോഷ് നന്ദി പറഞ്ഞു.