ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ദുബൈ : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുമുണ്ടായ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെപി ഗ്രൂപ്പ് ദുബൈയില്‍ ജോലി നല്‍കുമെന്ന് കെ.പി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. ഇത്തരം ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ചേര്‍ത്ത് നിറുത്തുക എന്നത് എല്ലാവരുടെയും ഒരു സാമൂഹ്യ ബാധ്യതയാണെന്നും ഈയൊരു ബാധ്യത നിര്‍വ്വഹണത്തില്‍ എളിയ രീതിയില്‍ പങ്കുചേരുന്നതില്‍ കെപി ഗ്രൂപ്പിന് ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റും സിഎച്ച് സെന്റര്‍, വയനാട് ഓര്‍ഫനേജ് തുടങ്ങി ഒട്ടേറെ സംഘടനകളുടെ ദുബൈ ചാപ്റ്റര്‍ ഭാരവാഹികൂടിയായ കെപി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കെപി ഗ്രൂപ്പ് മുമ്പ് പ്രളയ സമയത്തുള്‍പ്പെടെ പലപ്പോഴായി ഒട്ടേറെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദുരന്ത ബാധിതരില്‍ അര്‍ഹരായ ആളുകളെ ആവശ്യമുള്ള പോസ്റ്റുകളില്‍ യോഗ്യതകള്‍ അനുസരിച്ച് നിയമിക്കും. നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അകൗണ്ടിങ്, മെര്കന്റൈസര്, റെസ്റ്റോറന്റ ആന്‍ഡ് കഫേകളില്‍ ബില്ലിംഗ്, വെയ്റ്റര്‍, മൊബൈല്‍ ഷോപ്പുകളില്‍ ടെക്നീഷ്യന്, സെയില്‍സ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. kpgrouphr1@gmail.com എന്ന ജിമെയിലിലേക്കും +971561885464 എന്ന വാട്സാപ്പ് നമ്പറിലേക്കുമാണ് സിവി അയക്കേണ്ടത്.