
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ : വയനാട്ടിലെയും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരും അപ്രതീക്ഷിത പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായ അവസ്ഥയിലാണ്. പ്രവാസ ലോകത്തെ ഏറ്റവും വലിയ സംഘടനയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ഏറ്റവും വലിയ കൂട്ടായ്മയുമായ കെഎംസിസി രംഗത്തിറങ്ങും. രക്ഷാ പ്രവര്‍ത്തനത്തോടൊപ്പം ജീവന് നില നിര്‍ത്താന്‍ ആവശ്യമായ സാധന സാമഗ്രികളും ഭക്ഷണങ്ങളും ദുരന്ത ഭൂമിയില്‍ ഉള്ളവര്‍ക്ക് എത്തിക്കേണ്ടതുണ്ട്. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദും ജനറല്‍ സെക്രട്ടറി സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങളും അറിയിച്ചു.