ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : മലബാറിന്റെ അരുമയും പെരുമയും കോര്‍ത്തിണക്കിയ കോഴിക്കോടന്‍ ഫെസ്റ്റിന് അത്യുജ്വല സമാപനം. അബുദാബി കെഎംസിസി കോഴിക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫെസ്റ്റ് മലബാറിന്റെ തനിമ വിളിച്ചറിയിക്കുന്നതായിരുന്നു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ വേദിയും പരിസരവും രണ്ട് ദിവസങ്ങളില്‍ ഉത്സവഛായ പകര്‍ന്നു. വ്യത്യസ്ത പരിപാടികളുമായി കോഴിക്കോടന്‍ ഫെസ്റ്റ് പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ ആവേശം പകര്‍ന്നു. രണ്ട് ദിവസങ്ങളിലായി നടന്ന കോഴിക്കോടന്‍ ഫെസ്റ്റ് വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലൂങ്കല്‍, ജനറല്‍ സെക്രട്ടറി സി.എച്ച് യൂസഫ് മുഖ്യാതിഥികളായിരുന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.എച്ച് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് നജാത്ത് സ്വാഗതവും അബ്ദുല്‍ മജീദ് അത്തോളി നന്ദിയും പറഞ്ഞു. അഷ്റഫ് പൊന്നാനി, അബ്ദുല്‍ ബാസിത് കായക്കണ്ടി, സി.പി അഷ്റഫ്, ടി. മുഹമ്മദ് ഹിദായത്തുള്ള, അഡ്വ.മുഹമ്മദ് കുഞ്ഞി, പി.ആലിക്കോയ സംസാരിച്ചു. സംസ്ഥാന കൈംസിസി ഭാരവാഹികളായ ഹംസ നടുവുല്‍, ശറഫുദ്ധീന്‍ കുപ്പം, റഷീദ് പട്ടാമ്പി, ഇ.ടി സുനീര്‍, ഷാനവാസ് പുളിക്കല്‍, മൊയ്തുട്ടി വായേറി, അബ്ദുറഹിമാന് ഒളവട്ടൂര്‍, സലാം ഒഴൂര്‍, ബി.സി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീകാന്ത് (അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്), ഷഹീര്‍ ഫാറൂഖി (എഎഫ് ഇന്റര്‍നാഷണല്‍), ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ (സേഫ് ലൈന്‍ ഗ്രൂപ്പ്, ഷെറിന് (ബിന്‍ ഹമൂദ), റഫീഖ് കൃഷ്ണന് കണ്ടി (ഫെറി ഫഌവര്‍സ് ), ഹംസ, ഹനീഫ, (ഫേമസ് അഡ്വെര്‍ടൈസിങ്), ടി.കെ ഇഹ്സാന്‍, സാബിത് (ബിബിസി ഗ്രൂപ്പ്) എന്നിവര്‍ അതിഥികളായി പങ്കെടുത്തു. വിവിധ പരിപാടികള്‍ക്ക് നൗഷാദ് കൊയിലാണ്ടി, ശറഫുദ്ധീന്‍ കടമേരി, ഷമീക് കാസിം, സിറാജ് ദേവര്‍ കോവില്‍, ഫാഹിം ബേപ്പൂര്‍, മെഹ്ബൂബ് തച്ചംപൊയില്‍, ഷെഫിക് കുന്നമംഗലം, ജാഫര്‍ തങ്ങള്‍ വരയാലില്‍, അസ്മാര്‍ കോട്ടപ്പളി, ആര്.ടി ഷംസീര്‍, സാലി പുതുശേരി, സഹദ് പാലോല്‍, ഷബീര്‍ ബാലുശ്ശേരി, സബാഹ്, നൗഷാദ് വടകര, മുഹമ്മദ് വടകര, നൗഫല്‍ പേരാമ്പ്ര, സിറാജ്, ശംസുദ്ധീന്‍ വെസ്റ്റ് വെണ്ണക്കോട്, ജംഷിദ് ബേപ്പൂര്‍, ഫൈസല്‍, ശബിനാസ്, സിറാജ് കുറ്റിയാടി, റാഷിദ് കുയ്തേരി, റഫീഖ് ബാലുശ്ശേരി എന്നിവര്‍ നേതൃത്വം നല്കി. റോയല്‍ ബാന്‍ഡ് ഷോ, ആദില്‍ അത്തുവും ടീമും അവതരിപ്പിച്ച ഗാനമേള എന്നിവ മലബാറിന്റെ സംഗീത പ്രേമികള്‍ക്ക് ഏറെ ഹൃദ്യമായി. മതംസംസ്കാരംസഹിഷ്ണുത എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സ്നേഹ സംഭാഷണം കോഴിക്കോടന്‍ ഫെസ്റ്റില്‍ വേറിട്ട അനുഭവമായിരുന്നു. ദുബൈ കെഎംസിസി വൈസ് പ്രസിഡന്റും പ്രഭാഷകനുമായ ഇസ്മായില്‍ ഏറാമല മോഡറേറ്ററായ പരിപാടിയില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, ഫാദര്‍ ഗീവര്‍ഗീസ്, അഭിലാഷ് ഗോപിക്കുട്ടന് പിള്ള സംസാരിച്ചു. കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകം വ്യക്തമാക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. നൃത്തം, കോല്‍ക്കളി, കളരിപ്പയറ്റ് എന്നീ പരിപാടികള്‍ക്ക് പുറമെ കോഴിക്കോടന്‍ ഭക്ഷണ വിഭവങ്ങളും ഹല്‍വയും മധുരപലഹാരങ്ങളുമായി ഭക്ഷ്യമേളയും കോഴിക്കോടന്‍ ഫെസ്റ്റില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു.