ഗള്‍ഫ് കപ്പില്‍ ഇറാഖിനെ തോല്പിച്ച് സഊദി സെമിയില്‍
റിയാദ് : കെഎംസിസി കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് വിങ് സംഘടിപ്പിച്ച ഒന്നാമത് മണ്ഡലംതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രീന്‍ ലയണ്‍സ് എഫ്സി കൊടുവള്ളിക്ക് കിരീടം. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഫാല്‍ക്കണ്‍ ബാലുശ്ശേരിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രീന്‍ ലയണ്‍സ് എഫ് സി ചാമ്പ്യന്മാരായത്. സെമിഫൈനല്‍ മത്സരങ്ങളില്‍ ബേപ്പൂര്‍ സോക്കറും കാലിക്കറ്റ് സിറ്റി സ്ട്രൈക്കേഴ്സും തങ്ങളുടെ എതിരാളികളോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കീഴടങ്ങിയത്. ഡിസംബര്‍ 12 മുതല്‍ ആരംഭിച്ച ഫുട്ബോള്‍ മേളയിലെ പ്ലയര്‍ ഓഫ് ദ ടൂര്ണമെന്റൂം ടോപ് സകോററുമായ ഗ്രീന്‍ ലയണ്‍സ് എഫ്സി കൊടുവള്ളിയുടെ താഷിന് മൂത്താട്ട് ഗോള്‍ഡന്‍ ബോളിനും ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി. മികച്ച ഗോള്‍ കീപ്പറായി ഫാല്‍ക്കണ്‍ ബാലുശ്ശേരിയുടെ ഷഫ്നാസിനെയും യംഗ് എമര്‍ജിങ് കളിക്കാരനായി സിറ്റി സ്ട്രൈക്കേഴ്സിന്റെ ഉമറിനെയും തിരഞ്ഞെടുത്തു.
2034 ലോകകപ്പിന് വേദിയാവുന്ന സഊദി അറേബ്യയുടെ സന്തോഷം ജില്ലാ കമ്മിറ്റി ഗ്രൗണ്ടില്‍ പച്ച കേക്ക് മുറിച്ച് ആഘോഷിച്ചു. ലക്കി കൂപ്പണ്‍ നറുക്കെടുപ്പില്‍ സോന കമ്പ്യൂട്ടര്‍ സ്പോണ്സര് ചെയ്ത ഗോള്‍ഡ് കോയിന് അജ്മലിനും നാട്ടിലേക്കുള്ള വണ്‍ വേ ടിക്കറ്റ് ടിഎം അശ്റഫിനും മൂന്നാം സ്ഥാനമായ സാന്‍ഫോര്‍ഡ് സ്പോണ്സര് ചെയ്ത ഗ്യാസ് സ്റ്റൗ ബിപിഎല്‍ സിറാജിനും ലഭിച്ചു. വിന്നേഴ്സിനും റണ്ണേഴ്സിനുമുള്ള ട്രോഫികള്‍ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍കോയ,റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ,ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന് ഫറോക്ക്,നജീബ് നെല്ലാംങ്കണ്ടി,ശമീര്‍ പറമ്പത്ത്,പിസി അലി,ജലീല്‍ തിരൂര്‍,അഷ്റഫ് കല്പകഞ്ചേരി,അസീസ് വെങ്കിട്ട,ശാഹിദ് മാസ്റ്റര്‍,ശബീര്‍ പാലക്കാട്,ഹാരിസ് തലാപ്പില്‍,മുഹമ്മദ് തിരുവമ്പാടി,അന്‍വര്‍ വാരം,മുജീബ് മൂത്താട്ട് എന്നിവര്‍ വിവിധ മത്സരങ്ങളിലെ മാന്‍ ഓഫ് ദ മാച്ച്,റണ്ണേഴ്സ് ട്രോഫി,വ്യക്തിഗത ട്രോഫി എന്നിവ നല്കി. ജില്ലാ കെഎംസിസി ഭാരവാഹികളും സ്പോര്‍ട്സ് വിങ് അംഗങ്ങളും ഫുട്ബോള്‍ മേളക്ക് നേതൃത്വം നല്കി.
ഡോ.മന്മോഹന് സിങ് : ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കിയ കരുത്തനായ ഭരണാധികാരി : അഹമ്മദ് റയീസ്