രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
മസ്കത്ത് : ടൂറിസ്റ്റ് വിസയില്‍ ഒമാനിലെ ബുറൈമിയിലെത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ടു യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തില്‍ നാട്ടില്‍ എത്തിച്ചു. ഇടുക്കി പാമ്പനാര്‍ സ്വദേശിനിയായ ഒരു സ്ത്രീ നടത്തുന്ന ഏജന്‍സി വഴി ലഭിച്ച വിസയില്‍ ഒമാനില്‍ എത്തിയ യുവതികളെ ബുറൈമിയില്‍ കൊണ്ടുവന്നെങ്കിലും പറഞ്ഞ ജോലി നല്‍കാതെ റൂമില്‍ പൂട്ടിയിടുകയായിരുന്നു. ഒരു നേരം മാത്രമാണ് ഇവര്‍ക്ക് ആഹാരം നല്‍കിയിരുന്നത്. പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ കയ്യിലുള്ള ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയുടെ ഫോണില്‍ നിന്നും വീട്ടില്‍ വിളിച്ചു ഭര്‍ത്താവിനെ വിവരം അറിയിച്ചതു പ്രകാരം വീട്ടുകാരും നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരും എരുമേലി ജമാഅത്ത് പ്രസിഡന്റും കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബുറൈമിയിലെ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ യുവതികളെ ഒമാനില്‍ എത്തിച്ച തമിഴ്നാട് സ്വദേശിനിയെ ബന്ധപ്പെടുകയും അവര്‍ക്ക് അവിടെ ചിലവായ തുക നല്കി രണ്ടു പേരെയും മസ്ക്കത്ത് എയര്‍പോര്‍ട്ടില്‍ കൊണ്ടു വന്ന് രാത്രിയിലെ ഇന്‍ഡിഗോ ഫ്ളൈറ്റില്‍ കൊച്ചിയില്‍ എത്തിക്കുകയും ചെയ്തു. ഒരാള്‍ കോട്ടയം എരുമേലി സ്വദേശിനിയും മറ്റൊരാള്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ സ്വദേശിനിയുമാണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും രോഗിയായ മക്കളുടെ ചികിത്സാ ചിലവും കാരണം ജോലി തേടി ഒമാനില്‍ എത്തിയ വനിതകള്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും വിസ ഏര്‍പ്പാടാക്കിയ സ്ത്രീക്കെതിരെ പരാതി സ്വീകരിക്കാന്‍ പോലും തുടക്കത്തില്‍ പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് മസ്കത്തിലെ കോട്ടയം ജില്ലാ കെഎംസിസി ഭാരവാഹികളെ ബന്ധപ്പെടുന്നത്. നാട്ടില്‍ എത്തിയ ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം ജില്ലാ കെഎംസിസി കമ്മറ്റിക്കും പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് എരുമേലിക്കും നന്ദി അറിയിച്ചു. നാട്ടില്‍ എത്തിയ ഒരാള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുതലായതിനാല്‍ അടുത്തുള്ള ഹോസ്പിറ്റലിലെ ഡോക്ടറെ കാണിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.