
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ : ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ജൂല്‍ ഈത്തപ്പഴ ചലഞ്ചിന്റെ പോസ്റ്റര്‍ പ്രകാശനം പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു. ഡോ.അന്‍വര്‍ അമീന്,പികെ അന്‍വര്‍ നഹ,അസ്ലം ബിന്‍ റാഷിദ്,ചെമുക്കന്‍ യാഹൂ മോന്,സിവി അഷറഫ്,ലത്തീഫ് തെക്കഞ്ചേരി,മുജീബ് കോട്ടക്കല്‍,ഇസ്മായീല്‍ എറയസന്,പിടി അഷറഫ്,ഫക്രുദ്ദീന്‍ മാറാക്കര,അബൂബക്കര്‍ തലകാപ്പ്,അലി കോട്ടക്കല്‍,അസീസ് വേളേരി,സലാം ഇരിമ്പിളിയം,ഷരീഫ് പിവി കരേക്കാട്,മുസ്തഫ കുറ്റിപ്പുറം,റസാഖ് വളാഞ്ചേരി പങ്കെടുത്തു. സഊദി അറേബ്യയില്‍ നിന്നുള്ള മദ്ജൂല്‍ ഈത്തപ്പഴം റമസാന്‍ മുമ്പ് ഓര്‍ഡര്‍ നല്‍കുന്നവരുടെ വീടുകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നതെന്നും ഓര്‍ഡര്‍ നല്‍കാനും കൂടുതല്‍ വിവരങ്ങള്‍ക്കും മണ്ഡലം കമ്മിറ്റിയുമായും മണ്ഡലത്തിലെ പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളുമായും ബന്ധപ്പെടണമെന്നും മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. കോട്ടക്കല്‍ മണ്ഡലം ദുബൈ കെഎംസിസി മദ്ജൂല്‍ ഈത്തപ്പഴ ചലഞ്ച് പോസ്റ്റര്‍ പ്രകാശനം പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിക്കുന്നു.