
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ‘എജ്യുകെയര്‍’ പദ്ധതിയുടെ ലോഞ്ചിങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സല്‍വയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ടിവി ലത്തീഫ് കൊല്ലം അധ്യക്ഷനായി. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍,വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂര്‍ തങ്ങള്‍,മുന്‍ സെക്രട്ടറി ഷബീര്‍ മണ്ടോളി, ജില്ലാ ഭാരവാഹികളായ സാദിഖ് ടിവി,ശരീഖ് നന്തി,മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ സണ്‍ ഷൈന്‍,നിയാസ് കൊയിലാണ്ടി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അനുഷാദ് തിക്കോടി സ്വാഗതവും വൈസ് പ്രസിഡന്റ് കെകെ കരീം പൂക്കാട് നന്ദിയും പറഞ്ഞു.