കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : കെഎംസിസി ഷാര്‍ജ കൊടുങ്ങല്ലൂര്‍ മണ്ഡലം മുസ്രിസ് കാര്‍ണിവലിന്റെ ഭാഗമായി കെഫയുമായി സഹകരിച്ച് ‘കിക്കോഫ് 2024’ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് കോര്‍ണര്‍ വേള്‍ഡ് എഫ്സിയെ പരാജയപ്പെടുത്തി ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് വിഎഫ്സി ജേതാക്കളായി. മികച്ച കളിക്കാരനായി ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് വിഎഫ്സിയിലെ ഫാഹിസ്,മികച്ച ഗോള്‍കീപ്പറായി ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് വിഎഫ്സിയിലെ ഫാഹിസ്,മികച്ച ഡിഫന്‍ഡറായി കോര്‍ണര്‍ വേ ള്‍ഡ് എഫ്സിയിലെ റിസ്വാന് എന്നിവരെ തിരഞ്ഞടുത്തു.
ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നുഫൈല്‍ പുത്തന്‍ചിറ അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര വിശിഷ്ടാതിഥിയായിരുന്നു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം,തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പിടി നാസറുദ്ദീന്‍,ഷാര്‍ജ കെഎംസിസി ഭാരവാഹികളായ അബ്ദുറഹ്്മാന് മാസ്റ്റര്‍,കബീര്‍ ചാന്നാങ്കര,സെയ്ദു മുഹമ്മദ്,നസീര്‍ കുനിയില്‍,സികെ ഹുസൈന്, സിറാജ് മുസ്തഫ, ഈസ അനീസ് പ്രസംഗിച്ചു. ടൂര്‍ണമെന്റിലെ സപ്പോര്‍ട്ടര്‍ ഡി ബഗ് പെസ്റ്റ് ക ണ്ട്രോളിന് വേണ്ടിയുള്ള മൊ മെന്റോ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ലക്ഷ്മി പ്രഭയും മെഡിക്കല്‍ സപ്പോര്‍ട്ടറായ ഷാര്‍ജ എന്‍എംസി മെഡിക്കല്‍ സെ ന്ററിനുള്ള മൊെമന്റോ അബ്ദുല്‍ കാദര്‍ ചക്കനാത്ത് അഡ്മിനിസ്ട്രേഷന് മാനേജര്‍ സുജിത് എബ്രഹാമിനും കൈമാറി.
മണ്ഡലം ജനറല്‍ സെക്രട്ടറി പിഎസ് ഷമീര്‍ സ്വാഗതവും സെക്രട്ടറി സിഎസ് ഷിയാസ് നന്ദിയും പറഞ്ഞു. ട്രോഫികളും കാഷ് അവാര്‍ഡുകളും മുജീബ് തൃകണ്ണാപുരം,ഈസ അനീസ്,കെഎസ് ഷാനവാസ്,പിടി നസിറുദ്ദീന്‍, റിയാസ് നടക്കല്‍,സികെ കുഞ്ഞബ്ദുല്ല,ഫവാസ് ചമക്കാല,നുഫൈല്‍ പുത്തന്‍ച്ചിറ,പിഎസ് ഷമീര്‍,അഡ്വ.ഫാസില്‍ എന്നിവര്‍ സമ്മാനിച്ചു. കെഫ ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികളായ സിഎസ് ഖലീല്‍,കെകെ നസീര്‍,അബ്ദുറഹിം,മുഹമ്മദാലി, നജു അയ്യാര്‍,അഹമ്മദ് കബീര്‍,വിബി സകരിയ്യ,മുസമ്മില്‍, പിഎസ് സമദ് നേതൃത്വം നല്കി. ഫവാസ് ചമക്കാല,ടികെ അബാസ്, അഷ്റഫ് വെട്ടം,മുഹമ്മദ് മാട്ടുമ്മല്‍,അഡ്വ ഫാസില്‍, മുഹമ്മദ് ശാക്കിര്‍, മുഹമ്മദ് ഷബീര്‍, ഹനീഫ മുളൂര്‍ക്കര,ജാഫര്‍ ഒരവങ്കര, സന്തോഷ് കരിവള്ളൂര്‍,കാദര്‍ മോന്,ഹബീബ് മുറ്റിച്ചൂര്‍,നജീബ്, നിസാം വാടാനപ്പിള്ളി, ഇഷാദ്,റഫീഖ് നാദാപുരം,മുഹമ്മദ് വെട്ടുകാട്,സത്താര്‍ മമ്പ്ര, ബഷീര്‍ സെയ്ദു,മുസമ്മില്‍ പങ്കെടുത്തു.