സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : നവംബര്‍ 23,24 തിയ്യതികളിലായി ഷാര്‍ജ മുവൈല പേസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കുന്ന കണ്ണൂര്‍ മണ്ഡലം കെഎംസിസി കെഎംസിഎല്‍ സീസണ് ഒന്നിന്റെ ട്രോഫി അനാവരണവും ജേഴ്സി ലോഞ്ചിങ്ങും നടന്നു. മണ്ഡലത്തിലെ 20 ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ട്രോഫി ലോഞ്ചിങ് അനാവരണ ചടങ്ങില്‍ പ്രസിഡന്റ് മൊയ്ദു മഠത്തില്‍ അധ്യക്ഷനായി. യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്വാന് ഉദ്ഘാടനം ചെയ്തു. ജേഴ്സി ലോഞ്ചിങ് ഇസ്സാകോ ഷിപ്പിങ് സിഇഒ അലഉദ്ദീന് ഐനാവിയും ടീം പൂളിങ് ഷാനിബ് കണ്ണൂര്‍ ബ്രദേഴ്സും നിര്‍വഹിച്ചു. അമീന് അല്‍ അന്‍സാരി ഖിറാഅത്ത് നടത്തി. ദുബൈ കെഎംസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ജില്ലാ ഭാരവാഹികളായ റഹ്ദാദ് മൂഴിക്കര, മുനീര്‍ ഐക്കോടിച്ചി, യുഎഇ സ്വദേശിയായ വ്യവസായ പ്രമുഖന് അഹമ്മദ് അബു അല്‍ മലേഹ്,നുകാഫ് മാനേജിങ് ഡയരക്ടര്‍ സി.ടി.കെ മുഹമ്മദ് നാസിര്‍, വെയ്ക് ഫൗണ്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട്, അയാസ് തായത്ത്, ഉംനാസ് പ്രസംഗിച്ചു.
ആഷിക് മുക്കണ്ണി,ടി.സി നാസര്‍,അര്ഷില് ആയിക്കര, മുഷ്താഖ് വാരം,ഷംഷാജ്, മഷൂദ് ചീനി, റാഷിദ്.സി, തന്‍വീര്‍,നിഹ്മത്തുല്ല അറക്കല്‍,റിസാല്‍ മഠത്തില്‍,ദില്‍ഷാദ് തീറ്റക്കാരന്,ഫഹദ് എം.പി നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി അന്‍സാരി പയ്യാമ്പലം സ്വാഗതവും ട്രഷറര്‍ ഷഹീബ് സ്വാലിഹ് നന്ദിയും പറഞ്ഞു.