
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി ഫെസ്റ്റീവ് 2കെ25 കാമ്പയിനിന്റെ ഭാഗമായി അബൂഹൈല്‍ ബ്ലൂ മൗണ്ടെയ്ന് റെസ്റ്റാറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി എപി നൗഫല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ആട്ടീരി,മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ബാസ് വാഫി,ട്രഷറര്‍ കുഞ്ഞാപ്പു അടാട്ടില്‍ പ്രസംഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ റമസാന്‍ മുന്നോടിയായി പഞ്ചായത്ത് കമ്മിറ്റി നടത്തിയ ഈത്തപ്പഴ ചലഞ്ചില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോര്‍ഡിനേറ്റര്‍മാരെ ആദരിച്ചു. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന് ചോലക്കല്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദു എംപി നന്ദിയുംപറഞ്ഞു.