കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ക്വാലാലംപൂര്‍ : ‘ആഗോളതാപനം തടയലും പരിഹാര മാര്‍ഗങ്ങളും’ എന്ന ശീര്‍ഷകത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലൂടെ ഹ്യൂമന്‍ റൈറ്റ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് അര്‍ഷദ് ബിന്‍ സുലൈമാന്‍ നയിക്കുന്ന ബോധവത്കരണ സന്ദേശയാത്രക്ക് ക്വാലാലംപൂരില്‍ കെഎംസിസി സ്വീകരണം നല്കി. ഹനീഫ കോട്ടക്കല്‍ അധ്യക്ഷനായി. മലേഷ്യന്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രഫസര്‍ സയ്യിദ് മൂസ അല്‍ ഖാസിമി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
അര്‍ഷദ് ബിന്‍ സുലൈമാന്‍ മുഖ്യപ്രഭാക്ഷണം നടത്തി. കെഎംസിസി വൈസ് പ്രസിഡന്റ് ഇ.ടി. എം തലപ്പാറ,സയ്യിദ് റിയാസ് ജിഫ്രി തങ്ങള്‍,ഖാസിം തലക്കടത്തൂര്‍,സാദാത്ത് അന്‍വര്‍,സെമീര്‍ മലപ്പുറം,മുസ്തഫ ഹുദവി,സലാം മാസ്റ്റര്‍,ഉമ്മര്‍ ഫൈസി, ഇബ്രാഹീം ബി ന് ഹാജി മുഹമ്മദ്,മുസ്തഫല്‍ കമാല്‍,നസീര്‍ പൊന്നാനി,ജബ്ബാര്‍ ഇടുക്കി,ഫാസില്‍ ബഷീര്‍,ഇബ്രു പെരിങ്ങാല,ശിഹാബ് എം.എ പ്രസംഗിച്ചു. മുസ്തഫ വൈലത്തൂര്‍ സ്വാഗതവും ഫാറൂഖ് ചെറുകുളം നന്ദിയും പറഞ്ഞു.