
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: ‘കനിവേകാന്‍ കൈകോര്‍ക്കാം’ എന്ന പ്രമേയത്തില്‍ വയനാട് ജില്ലാ കെഎംസിസി ആചരിക്കുന്ന റമസാന്‍ റിലീഫ് കാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,ട്രഷറര്‍ ബിസി അബൂബക്കര്‍,ജില്ലാ കെഎംസിസി പ്രസിഡന്റ് നിഷാദ് മേപ്പാടി,ജനറല്‍ സെക്രട്ടറി അനസ് കംബ്ലക്കാട്,ജോ.സെക്രട്ടറി നിസാം വെള്ളമുണ്ട പങ്കെടുത്തു. വയനാട് ജില്ലയിലെ നിരാലംബരായ രോഗികളെ ചേര്‍ത്തുപിടിക്കാനും സാമ്പത്തികമായി ആശ്വാസം പകരാനുമാണ് ജില്ലാ കെഎംസിസി വിശുദ്ധ റമസാന്‍ മാസത്തിലെ റിലീഫിലൂടെ ഉദ്ദേശിക്കുന്നത്.