കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ കെഎംസിസി യുഎഇയുടെ 53ാം ദേശീയ ദിനം അതിവിപുലമായി ആഘോഷിക്കും. ഡിസംബര്‍ രണ്ടിന് ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ കൈന്‍ഡ്നെസ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്ത്,മുനിസിപ്പല്‍,മണ്ഡലം,ജില്ലാ,സംസ്ഥാന ഭാരവാഹികള്‍,വനിതാ കെഎംസിസി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരം പേര് രക്തം ദാനം ചെയ്യും. പ്രവാസി മനസുകളിലെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന വിവിധ പരിപാടികളോടെ ആഘോഷം വന്‍വിജയമാക്കാന്‍ ദുബൈ കെഎംസിസി കാസര്‍കോട്് ജില്ലാ കമ്മിറ്റി ലീഡേഴ്സ് മീറ്റ് തീരുമനിച്ചു.
സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ കാരുണ്യ മേഖലയില്‍ ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. എല്ലാ വര്‍ഷവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ബ്ലഡ് ഡോനേഷന് ക്യാമ്പുകളില്‍ അയ്യായിരത്തോളം ബ്ലഡ് യുണിറ്റ് നല്‍കിയിരുന്നു. ദുബൈ ഗവണ്മെന്റില് നിന്ന് അഞ്ച് പ്രാവശ്യം പ്രത്യേക പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട്. കെഎംസിസി നേതാക്കള്‍ അറബ് പ്രമുഖര്‍,സാംസ്കാരിക-സാമൂഹിക മേഖലയിലെ പ്രതിനിധികള്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുക്കും. അബുഹൈല്‍ കെഎംസിസി പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് യുഎഇ കെഎംസിസി ട്രഷറര്‍ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ ടി.ആര് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുറഹ്്മാന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഡോ.ഇസ്മായില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ദുബൈ ഗവണ്മെന്റിന്റെ വോളണ്ടിയര്‍ ഗ്രൂപ്പിന് കീഴില്‍ 500 മണിക്കൂറിലേറെ സമയം സൗജന്യസേവനം ക്രിയാത്മകമായി പൂര്‍ത്തിയാക്കിയ ജില്ലാ സെക്രട്ടറിയും വളണ്ടിയര്‍ വിങ് കോര്‍ഡിനേറ്ററുമായ സിദ്ദീഖ് ചൗക്കിക്ക് നിസാര്‍ തളങ്കരയും 500 മണിക്കൂറിലേറെ സമയം സൗജന്യസേവനം ക്രിയാത്മകമായി പൂര്‍ത്തിയാക്കി ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ദീന് മൊഗ്രാലിന്നു വണ്‍ഫോര്‍ അബ്ദുറഹ്്മാനും ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. കെഎംസിസി വോളണ്ടിയര്‍ വിങ് നടത്തുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും പ്രശംസനീയമാണെന്നും നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി,ഹനീഫ ചെര്‍ക്കള,അഡ്വ.ഇബ്രാഹിം ഖലീല്‍,ജില്ലാ ഭാരവാഹികളായ റഫീഖ് പടന്ന, ഇസ്മായില്‍ ഉദുമ,സിദ്ദീഖ് ചൗക്കി,ബഷീര്‍ പാറപ്പള്ളി,ഹനീഫ ബാവ,സിഎ ബഷീര്‍,സുബൈര്‍ അബ്ദുല്ല,മൊയ്തീന് അബ്ബ,സി.എച്ച് നൂറുദ്ദീന്‍, അഷറഫ് ബായാര്‍,നേതാക്കളായ അഫ്സല് മെട്ടമ്മല്‍,റാഫി പള്ളിപ്പുറം,മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക,ഫൈസല്‍ പട്ടേല്‍,റഫീഖ് മാങ്ങാട്,ഖാലിദ് പാലക്കി,എജി എറഹ്്മാന്,റാഷിദ് പടന്ന,അഷറഫ് ബച്ചന്,ഹനീഫ കട്ടക്കാല്‍, സൈഫുദ്ദീന് മൊഗ്രാല്‍,മന്‍സൂര്‍ മര്‍ത്യ,ജംഷാദ് പൊവ്വല്‍,ആരിഫ് കൊത്തിക്കാല്‍ പങ്കെടുത്തു. അസീസ് മൗലവി പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍ നന്ദി പറഞ്ഞു.