
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ മണ്ഡലം കെഎംസിസി തമര് ചലഞ്ച് നടത്തി. രണ്ടു മാസം മുമ്പ് നടത്തിയ തമര് ചലഞ്ച് കാമ്പയിനില്‍ ഓര്‍ഡര്‍ നല്കിയ കോട്ടക്കല്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ഈത്തപ്പഴം വിതരണം ചെയ്തു. കോട്ടക്കല്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് മുഹമ്മദലി ചെരട ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബുവിന് തമര് ബോക്സ് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം കെഎംസിസി മുന്‍ പ്രസിഡന്റ് കുഞ്ഞിപ്പ ഹാജി അധ്യക്ഷനായി. മണ്ഡലം കെഎംസിസി ഭാരവാഹികളായ അഹമദ് കുട്ടി,അന്‍വര്‍ പൂവ്വല്ലൂര്‍,കെഎംസിസി മുന്‍ ഭാരവാഹികളായ കെഎം മൂസ ഹാജി കോട്ടക്കല്‍,നാസര്‍ ഹാജി കല്ലന്,മുഹമ്മദലി ഇരണിയന്‍,അന്‍വര്‍ സാദത്ത് കുറ്റിപ്പുറം,അഷ്റഫ് മേലേതില്‍,ഷരീഫ്, അബൂബക്കര്‍ പങ്കെടുത്തു. തമര് ചലഞ്ചിന് ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷവും റമസാനില്‍ തമര് ചലഞ്ച് സംഘടിപ്പിച്ചിരുന്നു. തമര് ചലഞ്ച് വിജയിപ്പിക്കാന്‍ ശ്രമിച്ച മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരെയും ജിദ്ദ കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാന് പൊന്മള,ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.