
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: അബുദാബി കെഎംസിസി താഴെക്കോട് പഞ്ചായത്ത് കമ്മിറ്റി കെഎഫ്സി പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. ഹാഷിര്‍ വാഫി റമസാന്‍ സന്ദേശം നല്കി. രക്തബന്ധങ്ങളെ തിരിച്ചറിയാത്ത പുതിയ ലോകത്ത് ഇത്തരം കൂടിച്ചേരലുകള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിള് മുഹമ്മദ് അനസിനും ഹാഫിള് മുഹമ്മദ് അമീനും ചടങ്ങില്‍ സ്നേഹോപഹാരം സമര്‍പിച്ചു. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഫൈസല്‍ പെരിന്തല്‍മണ്ണ,മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ നെല്ലിപറമ്പ് പ്രസംഗിച്ചു. ഷിനാസ് നാലകത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ ഗഫൂര്‍ മുതിരമണ്ണ,സൈനുദ്ദീന്‍ കൊമ്പാക്കല്‍കുന്ന്,റഹ്മാന് അമ്മിനിക്കാട്,ഷാഹുല്‍ അമ്മിനിക്കാട്,ശരീഫ് താഴെക്കോട്,സിയാദ് നാലകത്ത്,ഷിഹാസ്,ഹസീബ്,ഹംസ ആലായന്‍ നേതൃത്വം നല്കി.