
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ദുബൈ: തളിപ്പറമ്പ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്യു ഉമ്മര്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കുള്ള സഹായവിതരണം ‘പ്രവാസികളോടൊപ്പം’ പദ്ധതി പ്രമുഖ വ്യവസായി ഒകെ സിറാജില്‍ നിന്ന് തുക സ്വീകച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മൊയ്തു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് താഹിറലി അധ്യക്ഷനായി. സ്കോട്ട ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍ പയ്യന്നൂര്‍,മയ്യില്‍ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ഖാദര്‍ കാലടി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.റഫീഖ് പറമ്പില്‍,അഹമ്മദ് കമ്പില്‍,ഹാഷിം എസ്പി,യൂനുസ് സികെപി,മൊയ്തീന്‍കുട്ടി,ഷക്കീല്‍,ഹൈദര്‍ പൂമംഗലം,ഷാജഹാന് മയ്യില്‍,ഷമീര്‍ കടമ്പേരി,ബദരി പാറാല്‍ നേതൃത്വം നല്കി. ആക്ടിങ് സെക്രട്ടറി അല്‍ത്താഫ് സ്വാഗതവും റഷീദ് പരിയാരം നന്ദിയുംപറഞ്ഞു.