
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
കോഴിക്കോട് : രണ്ട് ദിവസമായി കോഴിക്കോട്ട് ചേര്‍ന്ന കെ.എം.സി.സി ഗ്ലോബല്‍ സമ്മിറ്റിന് പ്രൗഢ സമാപനം. വേള്‍ഡ് കെ.എം.സി.സി പ്രഖ്യാപനത്തോടെ ഇന്നലെ വൈകുന്നേരമാണ് സമ്മിറ്റ് സമാപിച്ചത്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, ബ്രിട്ടന്, യു.എസ്.എ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ, ജര്‍മനി, അയര്‍ലന്റ്, സ്വിറ്റ്സര്‍ലന്റ്, ബെല്‍ജിയം, തായ്ലന്റ്, ജപ്പാന്, സ്പെയിന്, പോര്‍ച്ചുഗല്‍, പോളണ്ട്, ഓസ്ട്രിയ, ഫ്രാന്‍സ്, മാള്‍ട്ട, ഇന്തോനേഷ്യ, സിങ്കപ്പൂര്‍, ഉഗാണ്ട, ആഫ്രിക്ക, ഈജിപ്ത്, ഉസ്ബക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുത്തത്.
കെ.എം.സി.സി സംഘടനാ സംവിധാനത്തിന് പുതിയ രൂപവും ഭാവവും നല്‍കുന്നതിനുള്ള വിശദമായ ചര്‍ച്ചകള്‍ രണ്ട് ദിവസത്തെ സമ്മിറ്റില്‍ നടന്നു. ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടന പുതിയ രൂപഭാവങ്ങളോടെ ഏകീകൃതമാകുന്നത് ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ സമാനതകളില്ലാത്ത സേവനം കാഴ്ചവെക്കുന്നതിന് കാരണമാകുമെന്ന് സമാപന സന്ദേശത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലോകമെങ്ങുമുള്ള കെ.എം.സി.സി യൂണിറ്റുകളെ ഏകോപിപ്പിക്കുക എന്നതാണ് വേള്‍ഡ് കെ.എം.സി.സി കൊണ്ട് ഉദ്ദേശിക്കുന്നത്. അതാത് രാജ്യങ്ങളുടെയും ഇന്ത്യയുടെയും അന്തസ്സും ആഭിജാത്യവും ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലാണ് നിലവില്‍ കെ.എം.സി.സി പ്രവര്‍ത്തിച്ചുവരുന്നത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ കെ.എം.സി.സി സമ്മേളനം സംഘടിപ്പിക്കാനും ഏകീകൃത ഭരണഘടനക്ക് രൂപം നല്‍കാനും സമ്മിറ്റ് തീരുമാനിച്ചു. ഒരേ ലോഗോയും ഫോണ്ടും കളര്‍ കോഡും ഡ്രസ്സ് കോഡും സംഘടനക്ക് നിശ്ചയിക്കും. സെന്‍ട്രല്‍ ഓഫീസ് കേരളത്തില്‍ പ്രവര്‍ത്തിക്കും. വേള്‍ഡ് കെ.എം.സി.സിക്ക് വേണ്ടി പൊതു വെബ്സൈറ്റ് ആരംഭിക്കാനും തീരുമാനിച്ചു. ഏത് രാജ്യത്തെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഈ വെബ്സൈറ്റിലുണ്ടാകും. കെ.എം.സി.സിയെ ബന്ധപ്പെട്ടാല്‍ കാര്യങ്ങള്‍ നടക്കുമെന്ന രീതിയിലുള്ള ബ്രാന്‍ഡായി കെ.എം.സി.സി മാറുന്ന രീതിയിലാണ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ അംഗീകാരം നിലവില്‍ കെ.എം.സി.സിക്കുണ്ട്. അന്താരാഷ്ട്ര വളണ്ടിയര്‍ രജിസ്ട്രേഷനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സമാപന പരിപാടിയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്മാന് കല്ലായി, ഉമര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുല്ല, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, നജീബ് കാന്തപുരം എം.എല്‍.എ, പി.കെ നവാസ്, കമാല്‍ വരദൂര്‍, പി.എം.എ സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി ഭാരവാഹികള്‍ ചര്‍ച്ചകള്‍ നേതൃത്വം നല്കി.