
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ മൊയ്തീന്‍കുട്ടിക്ക് പഞ്ചായത്ത് അബുദാബി കെഎംസിസി സ്വീകരണം നല്കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി കെഎംസിസി സംസ്ഥാന സെക്രട്ടറി ടികെ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് കെകെ മൊയ്തീന് അധ്യക്ഷനായി. പികെ മൊയ്തീന്കുട്ടിക്കുള്ള ഉപഹാരം കെകെ മൊയ്തീന് സമര്‍പിച്ചു. സയ്യിദ് ഷഹീന് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കെഎംസിസി നേതാക്കളായ ടി.ഹംസ,അബ്ദുന്നാസര്‍ എന്‍പി,ഫിറോസ് എന്‍പി,മൊയ്തീന് പാലേരി,ഉണ്ണീന്‍,സുലൈമാന്‍ പിപി,ഷാജി എന്‍കെ,സലീം ബാബു,മുബാറക് സികെ,ഷഹീര്‍ തടത്തില്‍ പ്രസംഗിച്ചു. ജില്ലാ,മണ്ഡലം,ഗ്ലോബല്‍,പഞ്ചായത്ത് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. സെക്രട്ടറി സെമീര്‍ വരിക്കോട്ടില്‍ സ്വാഗതവും നിയാസ് മലായാ നന്ദിയും പറഞ്ഞു.