കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി നാട്ടിക മണ്ഡലം വനിതാ കമ്മറ്റി രൂപീകരണവും നാട്ടിക സര്‍ഗധാര ഫുട്ബോള്‍ ടീം പ്രഖ്യാപനവും അല്‍തവാര്‍ പാര്‍ക്കില്‍ നടന്നു. മുസ്്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ സൈദു അധ്യക്ഷനായി. വനിതാ കമ്മറ്റി കെഎംസിസി വനിതാ വിങ്് ജില്ലാ പ്രസിഡന്റ് റസിയ അബൂ ഷമീര്‍ പ്രഖ്യാപിച്ചു. ഫുട്ബോള്‍ ടീം ‘വിഗൊറസ് എഫ്സി നാട്ടിക’യുടെ നാമകരണവും ലോഗോ പ്രകാശനവും നടന്നു. മണ്ഡലത്തില്‍ നിന്നുള്ള പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡില്‍ നടന്ന എയര്‍ലൈന്‍ റോഡ് റെയ്സില്‍ എമിറെറ്റ്സ് എയര്‍ലൈന്‍സിന്റെ പ്രതിനിധീകരിച്ച് പങ്കെടുത്ത് 200,400 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ നിയാസ് കബീര്‍ ഇടശ്ശേരിയെ സംഗമത്തില്‍ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി സിഎ മുഹമ്മദ് റഷീദ് മൊമെന്റോ നല്കി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ അബു,സെക്രട്ടറി മുഹമ്മദ് ഹനീഫ്,സര്‍ഗധാര കണ്‍വീനര്‍ ഷക്കീര്‍ ഉപ്പാട്ട് പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് സലീം,ജോ.സെക്രട്ടറിമാരായ മനാഫ് മുഹമ്മദ്, ഷമീര്‍ ശാന്തിപുരത്ത്,സര്‍ഗധാര ടീം അംഗങ്ങളായ ഷാഹുല്‍ ഉപ്പാട്ട്, ബദറുദ്ധീന്‍, സുല്‍ഫികര്‍ തളിക്കുളം, താജുദ്ദീന്,അനസ് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി മുബഷിര്‍ ഉസ്മാന് സ്വാഗതവും അബ്ദുല്‍ സത്താര്‍ പട്ടാട്ട് നന്ദിയും അറിയിച്ചു.
അബുദാബി കെഎംസിസി ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഫെയ്മസ് ഒ 2 പൊന്നാനി ജേതാക്കള്‍