കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
മനാമ : ബഹ്റൈനിലെ നാലു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി പേരാമ്പ്ര മണ്ഡലം മുന് ഭാരവാഹി മൊയ്ദീന് പേരാമ്പ്രക്ക് തിരൂര് മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്കി. ബഹ്റൈന് കെഎംസിസി മുന് പ്രസിഡന്റ് എസ്വി ജലീല് ഷാളണിയിച്ചു ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പില് അധ്യക്ഷനായി. മലപ്പുറം ജില്ലാ മുന് ഭാരവാഹി റിയാസ് ഒമാനൂര് ഉദ്ഘാടനം ചെയ്തു. ഹനീഫ ഉസ്താദ് പറവണ്ണ പ്രാര്ത്ഥനക്ക് നേതൃത്വം നല്കി. ഹംസ എഴൂര്,ഇബ്രാഹീം തിരൂര്,ഇബ്രഹീം പരിയാപുരം പ്രസംഗിച്ചു. താജുദ്ദീന് ചെമ്പ്ര,മുനീര് ആതവനാട്,ഹുനൈസ് മാങ്ങാട്ടിരി, റഷീദ് ആതവനാട്,ശംസുദ്ദീന് കുറ്റൂര്,സലാം ചെമ്പ്ര,സലാഹുദ്ദീന് വെട്ടം,മുനീര് പുത്തനത്താണി പങ്കെടുത്തു. മൗസല് മൂപ്പന് തിരൂര് സ്വാഗതവും ജാസിര് കന്മനം നന്ദിയും പറഞ്ഞു.