കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദോഹ : വയനാട്ടില്‍ പ്രിയങ്കാഗാന്ധിയുടെ ഉജ്വല വിജയം കെഎംസിസിയും ഇന്‍കാസും സംയുക്തമായി ആഘോഷിച്ചു. അല്‍തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് ഇന്‍കാസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍,കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്,ജനറല്‍ സെക്രട്ടറി സലീം നാലകത്ത് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. യുഡിഎഫ് മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കിയും പായസം വിതരണം ചെയ്തും പ്രിയങ്കാഗാന്ധിക്കും യുഡിഎഫ് നേതൃത്വത്തിനും വോട്ടര്‍മാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു. ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍,യുഡിഎഫ് ഖത്തര്‍ തിരുവമ്പാടി മണ്ഡലം ചെയര്മാന് ഇ.എ നാസര്‍,കണ്‍വീനര്‍ കെപി സഫുവാന്‍,ട്രഷറര്‍ ടിപി അബ്ബാസ്,ഇന്‍കാസ് മണ്ഡലം പ്രസിഡന്റ് സൗബിന് ഇലഞ്ഞിക്കല്‍ നേതൃത്വം നല്കി.