
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: ഡിജിറ്റല്‍ മാധ്യമ രംഗത്ത് നൂതന സംവിധാനങ്ങളുമായി മുന്നേറുന്ന ‘ഗള്‍ഫ് ചന്ദ്രിക’യുടെ കോഴിക്കോട് ജില്ലാതല പ്രചാരണ കാമ്പയിന് തുടക്കമായി. ജില്ലാ കമ്മിറ്റി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസുഫ് മാട്ടൂല്‍ ഉദ്ഘടാനം ചെയ്തു. ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ‘ഗള്‍ഫ് ചന്ദ്രിക’ മൊബൈല്‍ ആപ്ലിക്കേഷന്‍ സബ്സ്ക്രൈബ് ചെയ്താണ് പ്രചാരണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയിലെ കൂടുതല്‍ പ്രവര്‍ത്തകരിലേക്കു ഗള്‍ഫ് ചന്ദ്രിക കാമ്പയിന് എത്തിക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികളും കോര്‍ഡിനേറ്റര്‍മാരും.
ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രവാസ ലോകത്ത് മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയോടെ മുന്നേറുന്ന ഗള്‍ഫ് ചന്ദ്രികക്ക് ഇതിനകം തന്നെ ആയിരക്കണക്കിന് അനുവാചകരുണ്ട്. തികച്ചും സൗജന്യമായി ഗള്‍ഫ് ചന്ദ്രിക ഇ പേപ്പര്‍ വളരെ ക്ലാരിറ്റിയോടെ മൊബൈലിലൂടെ തന്നെ വായിക്കാനും പ്രധാനപ്പെട്ട വാര്‍ത്തകളുടെയും അപ്ഡേഷനുകളുടെയും വിഡിയോകള്‍ കാണാനും കേള്‍ക്കാനും പ്രത്യേക ആപ്പിലൂടെ സാധിക്കുമെന്നത് ഗള്‍ഫ് ചന്ദ്രികയെ മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായിട്ടുള്ള ‘ഗള്‍ഫ് ചന്ദ്രിക’ ആപ്ലിക്കേഷന്റെ പ്രചാരണം പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവമാക്കി കൂടുതല്‍ പേരെ സബ്സ്ക്രൈബ് ചെയ്യിക്കാനും സംഗമം തീരുമാനിച്ചു. ഗള്‍ഫ് ചന്ദ്രിക ജില്ലാ കോര്‍ഡിനേറ്ററായി മുബാറക് കോട്ടപ്പള്ളിയെയും മണ്ഡലം കോര്‍ഡിനേറ്റര്‍മാരായി സഹദ് പലോല്‍ നാദാപുരം,ശബിനാസ് കുനിങ്ങാട് കുറ്റിയാടി,ഷാഹിദ് അത്തോളി ബാലുശ്ശേരി/എലത്തൂര്‍,നൗഫല്‍ കൊളക്കാട് കൊയിലാണ്ടി,നൗഫല്‍ എസി പേരാമ്പ്ര,സല്മാന് കുന്ദമംഗലം,ബഷീര്‍ കട്ടിപ്പാറ കൊടുവള്ളി,റിയാസ് നെട്ടൂര്‍ വീട്ടില്‍ വടകര,അഫ്സല് ബേപ്പൂര്‍ എന്നിവരെ മണ്ഡലംതല ഗള്‍ഫ് ചന്ദ്രിക കോര്ഡിനേറ്റര്മാരായിനിയമിച്ചു.