
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: മാറാക്കര പഞ്ചായത്ത് കെഎംസിസി ചേറൂര് പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ യതീംഖാനയില്‍ നോമ്പുതുറ സംഘടിപ്പിച്ചു. അനാഥ മന്ദിരത്തിലെ അന്താവാസികള്ക്കൊപ്പം കെഎംസിസി ഭാരവാഹികളും നേതാക്കളും ഇഫ്താറില്‍ പങ്കെടുത്തു. ചടങ്ങില്‍ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാണ ധനസഹായവും റിലീഫ് വിതരണവും നടത്തി. അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് ഹംസ ഹാജി അധ്യക്ഷനായി. കെഎംസിസി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ളാക്കയില് കോയഹാജി,പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിമാരായ റഷീദ് കോങ്ങാടന്,കബീര്‍ മണ്ടായപ്പുറം,സെയ്ദലി ഹാജി പ്രസംഗിച്ചു. യതീംഖാന മാനേജര്‍ എകെ സൈനുദ്ദീന്‍, ഉസ്താദ് ഉസ്മാന് പങ്കെടുത്തു. അബുദാബി മാറാക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ കമ്പാല സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പട്ടാക്കല്‍ നന്ദിയുംപറഞ്ഞു.