
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: തളിപ്പറമ്പ മണ്ഡലം കെഎംസിസി ‘പ്രവാസികളോടൊപ്പം’ പദ്ധതിയുടെ സഹായ വിതരണോദ്ഘാടനം സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര നിര്‍വഹിച്ചു. നാട്ടില്‍ തിരിച്ചെത്തി രോഗംകൊണ്ട് പ്രയാസപ്പെടുന്ന മുന്‍ പ്രവാസികളെ സാമ്പത്തികമായി സഹായിക്കുന്നതിന്് മണ്ഡലം കമ്മിറ്റി ആവിഷ്കരിച്ച പദ്ധതിയാണ് ‘പ്രവാസികളോടാപ്പം’. മണ്ഡലം പ്രസിഡന്റ് താഹിര്‍ അലി അധ്യക്ഷനായി. വിവിധ പഞ്ചായത്തു കള്‍ക്കുള്ള സഹായ വിതരണം കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.മൊയ്തു,സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവര്‍ നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പിവി നാസര്‍,റയീസ് തലശ്ശേരി,കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചേലേരി,ജില്ലാ വൈസ് പ്രസിഡന്റ് എന്യു ഉമ്മര്‍ കുട്ടി,മണ്ഡലം ഭാരവാഹികളായ അല്‍ത്താഫ്,യൂനുസ് സികെപി,ഷാജഹാന് മയ്യില്‍,സമീര്‍ കടമ്പേരി,ബദരി പറാല്‍,ഷരീഫ് പെരുമളബാദ്,മുത്തലിബ് മയ്യില്‍,ഫാറൂഖ് കൊളച്ചേരി പങ്കെടുത്തു.