
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: അബുദാബി കെഎംസിസി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി കെഎഫ്സി പാര്‍ക്കില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. അലി ഫൈസി അധ്യക്ഷനായി. സഹജീവികളെ ചേര്‍ത്തുപിടിക്കുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും റമസാനില്‍ നേടിയ ആത്മീയ സംശുദ്ധി നിലനിര്‍ത്തി ജീവിതം മുന്നോട്ടുനയിക്കണമെന്നും റമസാന്‍ സന്ദേശത്തില്‍ പറഞു. മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി ഫൈസല്‍ പെരിന്തല്‍മണ്ണ,മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ നെല്ലിപറമ്പ്,സെക്രട്ടറി ഷഫീഖ് കട്ടുപാറ,താഴെക്കോട് പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഗഫൂര്‍ മുതിരമണ്ണ,ട്രഷറര്‍ ഷിനാസ് നാലകത്ത്,റസാഖ് ഫൈസി പ്രസംഗിച്ചു.
ഗള്‍ഫ് ചന്ദ്രിക സബ്സ്ക്രിപ്ഷന് കാമ്പയിന് പെരിന്തല്‍മണ്ണ മണ്ഡലം ഗള്‍ഫ് ചന്ദ്രിക കോര്‍ഡിനേറ്റര്‍ ഫാഹിസ് വളപുരം ആലിപ്പറമ്പ് പഞ്ചായത്ത് ഭാരവാഹികള്‍ക്ക് ബ്രോഷര്‍ നല്കി തുടക്കം കുറിച്ചു. പെരിന്തല്‍മണ്ണ മണ്ഡലം കെഎംസിസി ഭാരവാഹികളായ റിയാസ് ആനമങ്ങാട്,മുന്‍ഷിദ് തൂത,ഷിഹാസ് തൂത,ആലിപ്പറമ്പ് പഞ്ചായത്ത് ഭാരവാഹികളായ ഷബീര്‍ തൂത,ആഷിഖ് ആനമങ്ങാട്,ജുനൈദ് വാഴെങ്കട,ഷൗഖത്ത്,ലത്തീഫ് ആനമങ്ങാട് നേതൃത്വം നല്കി. പഞ്ചായത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി നൗഷാദ് പടുവന്പാടത്ത് സ്വാഗതവും ട്രഷറര്‍ നൗഷാദ് കുന്നത്ത് നന്ദിയുംപറഞ്ഞു.