
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
മനാമ: ബഹ്റൈന്‍ കെഎംസിസി ഇസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താറില്‍ പതിനായിരത്തിലേറെ പേര് നോമ്പുതുറന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി. സ്വദേശി പ്രമുഖരുടെയും ബഹറിനിലെ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികള്‍ക്ക് പുറമെ ബിസിനസ് രംഗത്തെ പ്രഗത്ഭരും മീഡിയ പ്രതിനിധികളും പങ്കെടുത്തു.
ബഹ്റൈന്‍ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫക്രൂ മുഖ്യാതിഥിയായി. ഇന്ത്യന്‍ അംബാസഡര്‍ ഡോ.വിനോദ് ജേക്കബ് സംഗമം ഉദ്്ഘാടനം ചെയ്തു. ഇത്ര വലിയ ജനസംഗമം സൃഷ്ടിക്കാന്‍ കെഎംസിസിക്ക് മാത്രമേ സാധ്യമാവുകയുള്ളുവെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. സമൂഹ നോമ്പുതുറകള്‍ മനുഷ്യര്‍ക്കിടയില്‍ സ്നേഹത്തിന്റെ പാലം പണിയാനുള്ളതാണെന്നും ഇന്ത്യയും ബഹ്റൈനും തമ്മിലെ പരമ്പരഗതമായ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങളെന്നും പ്രാസങ്ങികര്‍ ചൂണ്ടികാട്ടി പ്രസംഗര്‍ പറഞ്ഞു.
കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന് ഇഫ്താര്‍ സംഗമത്തില്‍ അധ്യക്ഷനായി. ബഹ്റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ഹസന് ഈദ് ബുകമ്മാസ്,ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഡയരക്ടര്‍ അഹ്മദ് ലോറി,കേണല്‍ ഫൈസല്‍ അര്‍ജാല്‍,ബഹ്്റൈന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദീന്‍ തങ്ങള്‍,ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് ബിനു മണ്ണില്‍ വര്‍ഗീസ്,കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള,ശാസ്ത്രി വിജയ് കുമാര്‍ മുഖ്യ, ഫാദര്‍ സ്ലീവ വട്ടുവേലി കോര്‍ എപ്പിസ്കോപ,
ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ജ്യൂസര്‍ രൂപവാല (ലുലു ബഹ്റൈന്‍),വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ പ്രസംഗിച്ചു. കെഎംസിസി മുന്‍ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, എംഎംഎസ് ഇബ്രാഹീം,മുഹമ്മദ് റഫീഖ്(മലബാര്‍ ഗോള്‍ഡ്),സോമന് ബേബി,സുബൈര്‍ കണ്ണൂര്‍, ഫ്രാന്‍സിസ് കൈത്താരത്ത്, എന്‍കെ മജീദ് തെരുവത്ത്,സവാദ് കുരുട്ടി,ഹാരിസ് പഴയങ്ങാടി പങ്കെടുത്തു. കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര സ്വാഗതവും മുസ്തഫ കെപി നന്ദിയും പറഞ്ഞു. അസ്ലം ഹുദവി ഖിറാഅത്ത് നടത്തി.
ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, വൈസ് പ്രസിഡന്റ്ുമാരായ അസ്ലം വടകര,എപി ഫൈസല്‍,റഫീഖ് തോട്ടക്കര,ഷാഫി പാറക്കട്ട,സലീം തളങ്കര,എന്‍കെ അബ്ദുല്‍ അസീസ്,സഹീര്‍ കാട്ടാമ്പള്ളി,സെക്രട്ടറിമാരായ അഷ്റഫ് കക്കണ്ടി, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിതാഴ,അഷ്റഫ് കാട്ടില്‍പീടിക,റിയാസ് വയനാട്,എസ്കെ നാസര്‍ നേതൃത്വം നല്കി. വിവിധ ജില്ലാ,ഏരിയ,മണ്ഡലം,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും വനിതാ വിങ് നേതാക്കളും പ്രവര്‍ത്തകരും വളണ്ടിയര്‍മാരും ഇഫ്താര്‍ സംഗമത്തെ മികവുറ്റതാക്കി.