
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
റാസല്‍ ഖൈമ: റാസല്‍ ഖൈമ കെഎംസിസി മുസ്ലിംലീഗ് സ്ഥാപകദിനാചരണവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും ഗള്‍ഫ് ചന്ദ്രിക മൊബൈല്‍ ആപ്ലിക്കേഷന്‍ സബ്സ്ക്രിപ്്ഷന് കാമ്പയിന് ഉദ്ഘാടനവും സംഘടിപ്പിച്ചു. കെഎംസസി ഉപദേശക സമിതി അംഗവും കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റുമായ പികെ കരീം ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയ സംഘടിത ശക്തിയിലൂടെ ന്യൂനപക്ഷങ്ങളെ പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനും മുഖ്യധാരയില്‍ നിലകൊള്ളാനും അവസരമൊരുക്കിയ പ്രസ്ഥാനമാണ് മുസ്ലിംലീഗെന്ന് അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം സമൂഹത്തെ രാഷ്ട്രീയമായി പക്വതയോടെ നയിക്കുകയും മതമൈത്രിയും സഹവര്‍ത്തിത്തവും നിലനിര്‍ത്തുകയും ചെയ്ത മിതഭാഷിയായി നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുസ്മരണ പ്രഭാഷകര്‍ പറഞ്ഞു.
ഗള്‍ഫ് ചന്ദ്രികയുടെ ഡിജിറ്റല്‍ കാമ്പയിന് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അയ്യൂബ് കോയക്കാന്‍, അബ്ദുറഹീം കാഞ്ഞങ്ങാട്,അസീസ് കൂടല്ലൂര്‍,വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ബഷീര്‍ മാലോം (കാസര്‍കോട്),അഫ്സല് മുണ്ടത്തോട്(കണ്ണൂര്‍),ഖാദര്‍കുട്ടി നടുവണ്ണൂര്‍(കോഴിക്കോട്),ജാഫര്‍ മണ്ണിങ്ങള്(മലപ്പുറം), സിവി റഷീദ് (പാലക്കാട്),ബാദുഷ അണ്ടത്തോട് (തൃശൂര്‍),അഷ്റഫ് ചടയമംഗലം(സൗത്ത് സോണ്‍) പ്രസംഗിച്ചു. അര്‍ഷദ് ഈരാറ്റുപേട്ട ഖിറാഅത്ത് നടത്തി. നിയാസ് മുട്ടുങ്ങല്‍ നന്ദി പറഞ്ഞു.