
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
റിയാദ് കെഎംസിസി ഇഫ്താറില്‍ പങ്കെടുത്തത് ആറായിരത്തോളം പേര്
റിയാദ്: സാമൂഹിക,സാംസ്കാരിക,ജീവകാരുണ്യ മേഖലകളില്‍ കെഎംസിസി തുടരുന്ന സേവനങ്ങള്‍ പകരംവെക്കാനില്ലാത്ത സുകൃതങ്ങളാണെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വിശുദ്ധ റമസാന്‍ വീണ്ടു വിചാരത്തിന്റെയും സമര്‍പ്പണത്തിന്റെയും കാലമാണ്. പ്രവാസ ലോകത്തും നാട്ടിലും എല്ലാ നന്മകളുടെയും കെഎംസിസിയാണ്. പുതിയ തലമുറയെ കാര്‍ന്നുതിന്നുന്ന ലഹരിയുടെ വ്യാപനം തടയാന്‍ കൂട്ടമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും സ്നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎംസിസി നടത്തുന്ന ജനകീയ ഇഫ്താറുകള്‍ സമാനതകളില്ലാത്തതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ശിഫയിലെ ഖസര്‍ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അധ്യക്ഷനായി.
റിയാദിലെ സാമൂഹ്യ,സാംസ്കാരിക,മത,രാഷ്ട്രീയ,മാധ്യമ,ബിസിനസ് മേഖലകളിലെ പ്രമുഖരുള്‍പ്പെടെ വിവിധ തുറകളില്‍ നിന്നുമുള്ള ആറായിരത്തോളം പേരാണ് പങ്കെടുത്തതത്. പ്രവാസ ലോകത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹ നോമ്പുതുറക്ക് ആദ്യമായി തുടക്കം കുറിച്ച റിയാദ് കെഎംസിസി വര്‍ഷം തോറും നടത്തുന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധി പേരാണ് പങ്കെടുക്കാറുള്ളത്. കൃത്യമായ സംഘാടനവും,വിപുലമായ ഒരുക്കങ്ങളും വഴി ശ്രദ്ധേയമായ സംഗമത്തില്‍ വനിതാ കെഎംസിസിയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വന്‍ പങ്കാളിത്തമുണ്ടായി. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് ചേലാട്ട് മുഖ്യാഥിതിയായിരുന്നു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ മാതൃ കയാണെന്ന് അദ്ദേഹം പറഞ്ഞു. അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുത്ത ഡോ.അന്‍വര്‍ അമീന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉപഹാരം കൈമാറി. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രഫസര്‍ ളിയാഉദ്ദീന്‍ ഫൈസി റമസാന്‍ സന്ദേശം നല്കി.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി എസ്കെ നായക്,വെല്‍ഫെയര്‍ വിങ് സെക്കന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍,കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍,കെകെ കോയാമു ഹാജി,മുജീബ് ഉപ്പട,മുഹമ്മദ് വേങ്ങര,തെന്നല മൊയ്തീന്‍കുട്ടി,മൊയ്തീന് കുട്ടി പൊന്മള,യുപി മുസ്തഫ,സത്താര്‍ താമരത്ത്,ബഷീര്‍ ഫൈസി ചുങ്കത്തറ,അഡ്വ.ജലീല്‍,സുരേന്ദ്രന് കേളി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നന്ദിയും പറഞ്ഞു. അഹമ്മദ് കോയ സിറ്റി ഫ്ഌവര്, അലി എജിസി,അബൂബക്കര്‍ ബ്ലാത്തൂര്‍,സാനിന് വസീം,മുശ്താഖ് അല്‍ റയാന് അതിഥികളായിരുന്നു. ഭാരവാഹികളായ അബ്ദുറഹ്മാന് ഫാറൂഖ്,അസീസ് വെങ്കിട്ട,മജീദ് പയ്യന്നൂര്‍,അഡ്വ. അനീര്‍ ബാബു,സിറാജ് മേടപ്പില്‍,നജീബ് നല്ലാംങ്കണ്ടി,ജലീല്‍ തിരൂര്‍,മാമുക്കോയ തറമ്മല്‍,നാസര്‍ മാങ്കാവ്,അഷ്റഫ് കല്പകഞ്ചേരി,ഷമീര്‍ പറമ്പത്ത്,പിസി മജീദ്,ഷംസു പെരുമ്പട്ട,ജസീല മൂസ,ഹസ്ബിന നാസര്‍ നേതൃത്വംനല്കി.