
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
റിയാദ്: കോട്ടക്കല്‍ മണ്ഡലം കെഎംസിസി മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുസ്ലിംലീഗ് സ്ഥാപക ദിനാചരണവും ഇഫ്താര്‍ സംഗമവും മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിളും കലാ കായിക പരിപാടികളും സംഘടിപ്പിക്കുന്ന കോട്ടക്കല്‍ മണ്ഡലം കെഎംസിസി മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് മുസ്ലിംലീഗ് സ്ഥാപകദിന പ്രഭാഷണം നടത്തി.
ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് അദ്ദേഹം പറഞ്ഞു. ശുഐബ് മന്നാനി വളാഞ്ചേരി റമസാന്‍ സന്ദേശം നല്കി. കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാവുകയും അക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മൊയ്ദീന്‍കുട്ടി പൊന്മള,മണ്ഡലം ചെയര്മാന് അബൂബക്കര്‍ പ്രസംഗിച്ചു. മജീദ് ബാവ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അശ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ മൊയ്ദീന്‍കുട്ടി പൂവ്വാട്, മൊയ്ദീന് കോട്ടക്കല്‍,ഫൈസല്‍ എടയൂര്‍,അബ്ദുല്‍ ഗഫൂര്‍ കൊല്‍ക്കളം,ഹാഷിം കുറ്റിപ്പുറം,ദിലൈബ് ചാപ്പനങ്ങാടി,നൗഷാദ് കണിയേരി,ഇസ്മായീല്‍ പൊന്മള,ഫര്ഹാന് കാടാമ്പുഴ,ജംഷീര്‍ കൊടുമുടി,മുഹമ്മദ് കല്ലിങ്ങല്‍,ഫാറൂഖ് പൊന്മള നേതൃത്വം നല്കി. സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും മണ്ഡലത്തിലെ നിരവധി കെഎംസിസി പ്രവര്‍ത്തകരും കുടുംബിനികളും കുട്ടികളും പങ്കെടുത്തു.