
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ് ഇഫ്താര്‍ സംഗമം നാളെ ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ നടക്കും. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് എന്നിവര്‍ സംഗമത്തില്‍ മുഖ്യാതിഥികളാകും. സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ,മത രംഗത്തെ പ്രമുഖരടക്കം ആറായിരത്തോളം പേ ര്‍ പങ്കെടുക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫയും ജനറല്‍ സെക്രട്ടറി ഷുഐബ് പനങ്ങാങ്ങരയും പറഞ്ഞു.
പരിപാടിയുടെ വിജയത്തിന് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. കെഎംസിസിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിയാദില്‍ ആദ്യമായി മെഗാ ഇഫ്താര്‍ സംഗമം ആരംഭിച്ചത്. അന്നു മുതല്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ റിയാദിലെ പൊതുസമൂഹത്തിന്റെ സജീവ സാന്നിധ്യമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷനായി. മുസ്ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.വികെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. കെഎംസിസി നാഷണല്‍ കമ്മിറ്റി അംഗങ്ങളായ കെകെ കോയാമു ഹാജി,മുജീബ് ഉപ്പട,മുഹമ്മദ് വേങ്ങര,സെന്‍ട്രല്‍ കമ്മിറ്റി ചെയര്മാന് യുപി മുസ്തഫ,ഭാരവാഹികളായ സത്താര്‍ താമരത്ത്,അബ്ദുറഹ്മാന് ഫറൂഖ്,മജീദ് പയ്യന്നൂര്‍,അസീസ് വെങ്കിട്ട,അഡ്വ.അനീര്‍ ബാബു,ജലീല്‍ തിരൂര്‍,അഷ്റഫ് കല്പകഞ്ചേരി,ഷമീര്‍ പറമ്പത്ത്,സിറാജ് മേടപ്പില്‍, ഷംസു പെരുമ്പട്ട,നജീബ് നല്ലാങ്കണ്ടി,പിസി മജീദ്,ഷൗക്കത്ത് കടമ്പോട്ട്,സുഹൈല്‍ കൊടുവള്ളി,ഷബീര്‍ മണ്ണാര്‍ക്കാട്,അഷ്റഫ് മീപ്പീരി,ഷറഫ് വയനാട്,മുഹമ്മദ്കുട്ടി മുള്ളൂര്‍ക്കര,ഉസ്മാന് പരീത് എറണാകുളം,അന്‍സാര്‍ വള്ളക്കടവ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ നന്ദിയുംപറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും