
മ്യാന്മറിന് യുഎഇയുടെ മാനുഷിക സഹായം
ദുബൈ: മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ പിഎം മുനീര്‍ ഹാജി കമ്പാറിന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്കി. ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മുനീര്‍ ഹാജിക്ക് അബുഹൈലിലെ കെഎംസിസി ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി സ്നേഹോപഹാരം കൈമാറി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷകീല്‍ എരിയാല്‍ സ്വാഗതവും ട്രഷറര്‍ ജലാല്‍ കുന്നില്‍ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് ട്രഷറര്‍ ഗഫൂര്‍ എരിയാല്‍,ഡോ.ഇസ്സുദ്ദീന്‍ കുമ്പള,കാസര്‍കോട് ജില്ലാ കെഎംസിസി ഭാരവാഹികളായ സലാം കന്യാപ്പാടി,സിദ്ദീഖ് ചൗക്കി,മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍,ഹസ്കര്‍ ചൂരി,ഉപ്പി കല്ലങ്കൈ പ്രസംഗിച്ചു. സുബൈര്‍ പുത്തൂര്‍,അബ്ദുറഹ്മാന് നെക്കര,ഖാദര്‍ മൊഗര്‍,തഹ്സീന് മൂപ്പ, ബദ്രു കമ്പാര്‍,മജീദ് അര്‍ജാല്‍,അഫ്രാസ് പിഎച്ച് പങ്കെടുത്തു.