
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: അജാനൂര്‍ പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സമിതി യോഗം അബുദാബി മദിനാ സായിദില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബുദുറഹ്മാന്‍ ചേക്കു ഹാജി ഉദ്ഘാടനം ചെയ്തു. ഒഴിവ് വന്ന സ്ഥാനത്തേക്ക് ജനല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് എംഎസ്കെവി ശരീഫിനെയും വൈസ് പ്രസിഡന്റായി നജീബ് പീടികയിലിനെയും സെക്രട്ടറിയായി മനാസിര് മജീദിനെയും തിരഞ്ഞെടുത്തു. റമസാന്‍ റിലീഫ് മുന്‍ വര്‍ഷങ്ങളിലേതു പോലെ അര്‍ഹരിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഉസ്മാന് ഖലീജ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സിഎച്ച് സലാം,വൈസ് പ്രസിഡന്റ് മുനീര്‍ പാലായി കാഞങ്ങാട്,സിഎച്ച് സെന്റര്‍ ചെയര്മാന് അഷ്റഫ് കൊത്തിക്കാല്‍,പഞ്ചായത്ത് ഭാരവാഹികളായ യൂനുസ് യൂവി,ഷംസീര്‍ പാട്ടില്ലത്ത്,സിദ്ദീഖ് ഹുദവി,മനാസിര് മജീദ്,നജീബ് പീടികയില്‍ പ്രസംഗിച്ചു. ജില്ലാ,മണ്ഡലം,നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എംഎസ്കെവി ശരീഫ് സ്വാഗതവും ട്രഷറര്‍ ഖാലിദ് ബല്ല നന്ദിയും പറഞ്ഞു.