
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: കേരള നിയമസഭ സ്പീക്കറും മുസ്ലിംലീഗ് നേതാവുമായിരുന്ന കെഎം സീതി സാഹിബ് മുസ്ലിം സമുദായത്തെ സാമൂഹ്യ പുരോഗതിക്ക് പ്രാപ്തമാക്കിയ നേതാവാണെന്ന് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ഇസ്മായീല്‍ ഏറാമല പറഞ്ഞു. സീതി സാഹിബ് ഫൗണ്ടേഷന് യുഎഇ ചാപ്റ്റര്‍ പൊതുയോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. ഒരു സമൂഹത്തിന് പുരോഗതി കൈവരിക്കാന്‍ ആവശ്യമായതെല്ലാം സീതി സാഹിബ് തുടങ്ങിവച്ചു. ചന്ദ്രിക ദിനപത്രം തുടങ്ങിയും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയും ഫാറൂഖ് കോളജടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടും സാമൂഹ്യ പുരോഗതി കൈവരിക്കാനുള്ള വഴികള്‍ വെട്ടിത്തെളിയിക്കുകയായിരുന്നു സീതി സാഹിബെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് പ്രസിഡന്റ് കബീര്‍ ചന്നങ്കര അധ്യക്ഷനായി. ഏപ്രില്‍ 19ന് നടക്കുന്ന സീതി സാഹിബ് അനുസ്മരണ സമ്മേളനം വന്‍വിജയമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. ലേഖന മത്സരം,അവാര്‍ഡ് ദാനം,പ്രഭാഷണം,സെമിനാര്‍ എന്നിവ അനുസ്മരണ സമ്മേളന ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി മുജീബ് തൃക്കണാപുരം(ചെയര്മാന്),തയ്യിബ് ചേറ്റുവ(ജനറല്‍ കണ്‍വീനര്‍),കബീര്‍ ചാന്നങ്കര(ചീഫ് കോര്‍ഡിനേറ്റര്‍),റിസ ബഷീര്‍,റഷീദ് നാട്ടിക,നുഫൈല്‍ പുത്തന്‍ചിറ(കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരടങ്ങിയ സംഘടക സമിതി രൂപീകരിച്ചു. ഒകെ ഇബ്രാഹീം,എന്‍കെ ഇബ്രാഹീം,സലാം വലപ്പാട്,സിദ്ദീഖ് തളിക്കുളം,റഷീദ് കാട്ടിപ്പരുത്തി,അഡ്വ.യസീദ്,ഖാദര്‍കുട്ടി നടുവണ്ണൂര്‍,ഷഫീഖ് മാരേക്കാട്,ഷകീര്‍ പാലത്തിങ്കല്‍,അബ്ദുസ്സലാം പാരി,മുഹമ്മദ് ഇരുമ്പുപ്പാലം,അബ്ദുല്‍ഹമീദ് വടക്കെകാട് പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ സലാം തിരുനെല്ലൂര്‍ നന്ദിയും പറഞ്ഞു.