
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ന്യൂഡല്‍ഹി : ബിസിനസുകാരായ ഐ.പി.എല്‍. ടീം ഉടമകള്‍ ഡേറ്റ നോക്കിയാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം കെ.എല്‍. രാഹുല്‍. ഡേറ്റ ഉള്‍പ്പെടെ നോക്കി ഗവേഷണം നടത്തിയാണ് അവര്‍ ഒരു ടീമിനെ വാര്‍ത്തെടുക്കുന്നത്. അതുകൊണ്ട് എല്ലാ കളികളും ജയിക്കുമെന്ന് ഉറപ്പാക്കാനാവില്ല. ഡേറ്റയില്‍ മികച്ചുനില്‍ക്കുന്ന വ്യക്തിയുടെ ആ വര്‍ഷത്തെ പ്രകടനം മോശമായേക്കാമെന്നും രാഹുല്‍ പറഞ്ഞു. നിതിന്‍ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിലാണ് രാഹുലിന്റെ പ്രതികരണം.
ബിസിനസ് പശ്ചാത്തലത്തില്‍നിന്നാണ് ഐ.പി.എല്‍. ടീം ഉടമകള്‍ വരുന്നത്. അവര്‍ നന്നായി ഗവേഷണം ചെയ്താണ് ടീമുകളെ വാര്‍ത്തെടുക്കുന്നത്. അതുകൊണ്ട് മാത്രം എല്ലാ കളികളും ജയിക്കുമെന്ന് ഉറപ്പാക്കാനാവില്ല. ഡേറ്റയുടെ അടിസ്ഥാനത്തില്‍ മികച്ച കളിക്കാരെ ലഭിക്കും. പക്ഷേ, ആ താരങ്ങളുടെ മികച്ച വര്‍ഷമായിരിക്കില്ല അത്. കായികരംഗത്ത് എല്ലാ താരങ്ങള്‍ക്കും മോശം ദിനങ്ങളുണ്ടാവും. കായികരംഗത്ത്ത വിജയം ഉറപ്പാക്കുന്ന ഒന്നുമില്ല. വിജയത്തിലേക്ക് എളുപ്പവഴികളുമില്ലെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം കെ.എല്‍. രാഹുല്‍ വരുന്ന സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനായിരിക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍സി സമ്മര്‍ദം ഒഴിവാക്കി പരമാവധി ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും ശ്രമം. അതിനിടെ രാഹുല്‍ കൊല്‍ക്കത്തയിലെത്തി ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി നാലുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. അടുത്ത സീസണിനെപ്പറ്റിയുള്ള കാര്യങ്ങള്‍ സംസാരിച്ചെന്നാണ് സൂചനകള്‍. തുടര്‍ന്ന് ദുലീപ് ട്രോഫിക്കായുള്ള പരിശീലനത്തിനായി രാഹുല്‍ ബെംഗളൂരുവിലേക്ക് മടങ്ങി.