കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : തൃശൂര്‍ ചാവക്കാട് മഹല്ല് കൂട്ടായ്മ ‘ഖിദ്മ’ ദുബൈ അല്‍ കവനീജ് മുശ്രിഫ് പാര്‍ക്കില്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കായി പെയിന്റിങ്,കളറിങ് മത്സരങ്ങളും ആണ്‍കുട്ടികള്‍ക്കായി വടംവലി മത്സരവും സ്ത്രീകള്‍ക്കായി സ്പൂണ്‍ റേസും ഉള്‍പ്പെടെ വിവിധ വിനോദ പരിപാടികളും നടന്നു. മഹല്ലിലെ കുടുംബങ്ങള്‍ പങ്കെടുത്ത സംഗമം എല്ലാ പ്രായക്കാരിലും ആവേശം നിറച്ചു. സംഘാടക സമിതി പ്രസിഡന്റ് എ.ടി ഷരീഫ്,സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍,ഷഫീഖ്,സിബിന് പ്രസംഗിച്ചു. മുതിര്‍ന്ന അംഗം അബ്ബാസ് നന്ദി പറഞ്ഞു.