സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് പട്ടണത്തില്‍ നിന്ന് പത്ത് മൈല്‍ അകലെ മക്കാ ഹൈവേയില്‍ തുവൈഖ് മലനിരകളുടെ താഴ്വരയില് ഒരുങ്ങുന്ന കളികളുടെ നഗരമാണ് ഖിദ്ദിയ്യ. സഊദിയുടെ വിഷന്‍ 2030ലെ പ്രധാന പദ്ധതിയാണിത്. 334 ചതുരശ്ര കിലോമീറ്റര്‍, അതായത് ഏകദേശം ഫലസ്തീനിലെ ഗസ്സയുടെ വിസ്തൃതി. മരുഭൂമിയും മലനിരകളും മാത്രമുള്ള വിജനമായ പ്രദേശത്താണ് ഈ സ്വപ്ന പദ്ധതി. പുതുതായി രൂപം കൊള്ളുന്ന ‘എഡ്ജ് ഓഫ് ദി വേള്‍ഡ്’ എന്ന ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഭാഗമാണ് ‘ഖിദ്ദിയ്യ നഗരം’. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലുള്ള പൊതുനിക്ഷേപ ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത്.
വിനോദം,കായികം,സംസ്കാരികം എന്നിവയ്ക്കായി സഊദി അറേബ്യയിലെ വളര്‍ന്നുവരുന്ന യുവതയുടെയും ലോകത്തിന്റെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കേന്ദ്രമായി ഒരു നഗരം ഉയര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം. ലോകോത്തര നിലവാരത്തോടുകൂടിയ കളികളും വിനോദങ്ങളും ഉറപ്പുനല്‍കുന്ന ഘടനയിലാണ് ഇവിടെ മുന്നൂറോളം പദ്ധതികള്‍ ഒരുങ്ങുന്നത്. അവയില്‍ നൂറ് പദ്ധതികളെങ്കിലും ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നവയാണ്. ഡിസ്നി വേള്‍ഡ് വിനോദ ശൃംഖല,സിക്സ് ഫഌഗ്സിന്റെ 79 ഏക്കര്‍ ഭൂമിയിലെ തീം പാര്‍ക് എന്നിവയെല്ലാം ഇതിലുണ്ട്. 2018ല്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉദ്ഘാടനം ചെയ്ത ഖിദ്ദിയ സിറ്റി 2027 ആകുമ്പോഴേക്കും ഒന്നാംഘട്ടം പൂര്‍ത്തിയായി ഫോര്‍മുല വണ്‍ റെയ്സിങ്ങിന് തുറന്നു കൊടുക്കും. ലോകത്തെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്ററും ഉയരം കൂടിയ ഡ്രോപ് ടവര്‍ റൈഡറും ലോകത്തെ ഏക ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്കും ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കും സ്പോര്‍ട്സ് ടൂറിസത്തിന്റെ തലസ്ഥാനമാക്കി ഖിദ്ദിയ്യയെ മാറ്റും. അത്ലറ്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടം കൂടിയാകുമിത്. 2034 ഫിഫ ഫുട്ബാള്‍ നടക്കുന്ന സ്റ്റേഡിയങ്ങളും ഇതില്‍ ഒരുങ്ങുന്നുണ്ട്.
ഖിദ്ദിയ്യ സിറ്റി പദ്ധതി സഊദി ചെറുപ്പക്കാര്‍ക്ക് ടൂറിസം ആന്റ് സ്പോര്‍ട്സ് ഇന്‍ഡസ്ട്രിയില്‍ വലിയ അവസരങ്ങളാണ് ഒരുക്കുന്നത്. 17000 സ്ഥിരം ജോലികള്‍ക്ക് പുറമെ ഒരു ലക്ഷം അനുബന്ധ ജോലികളും ഖിദ്ദിയ്യ നല്‍കും. 2030ഓടെ 17 മില്യണ്‍ ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം ഖിദ്ദിയ്യ സന്ദര്‍ശിക്കും. ജോലിക്കാരായ സഊദി ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് സെന്‍ട്രല്‍ ഫ്േളാറിഡ യൂണിവേഴ്സിറ്റിയുടെ സൗദി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയുടെ ഹൃദയഭാഗത്ത് ലോകോത്തര ടൂറിസം ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ, സമ്പന്നവും ഊര്‍ജസ്വലവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതോടൊപ്പം അവധിക്കാലവും ഒഴിവുസമയവും വിദേശത്ത് ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.
എണ്ണ ഉത്പാദന വരുമാനത്തെ ആശ്രയിക്കാതെ ഒരു സമ്പദ്ഘടന സൃഷ്ടിക്കുകയാണ് സഊദി. വിഷന്‍ 2023ന്റെ മുഖ്യ ഉദ്ദേശ്യവും അതുതന്നെയാണ്. സ്വദേശികളുടെയും സന്ദര്‍ശകരുടെയും രാജ്യത്തെ വിദേശ താമസക്കാരുടെയും നിക്ഷേപകരുടെയും ക്ഷേമം മുന്നില്‍കണ്ട് ഉയര്‍ന്നുവരുന്ന വിവിധ പദ്ധതികളില്‍ ഖിദ്ദിയ്യക്ക് വലിയ സ്ഥാനമുണ്ട്. പാര്‍പ്പിടങ്ങളും കെട്ടിടങ്ങളും മലകള്‍ക്ക് മുകളിലും, വിനോദങ്ങളും കായിക മത്സരങ്ങളും മലകള്‍ക്ക് താഴെയുമാണ് സജ്ജമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സര വേദികള്‍,കച്ചേരി,വിനോദ വേദികള്‍,സ്പോര്‍ട്സിനും കലകള്‍ക്കുമുള്ള അക്കാദമികള്‍,റേസ്ട്രാക്കുകള്‍,ഔട്ട്ഡോര്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍,കുടുംബ സൗഹാര്‍ദ തീം പാര്‍ക്കുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഒരത്ഭുത നഗരിയായി മാറുകയാണ് ഖിദ്ദിയ്യ.