
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
ഖമീസ് മുഷൈത്ത് : സാമൂഹിക,രാഷ്ട്രീയ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഖമീസ് മുഷൈത്ത് ഖാലിദിയ കെഎംസിസി ഏര്‍പെടുത്തിയ സീതി സാഹിബ് ബീഗം സാഹിബ പുരസ്കാരം അഡ്വ.ഫാത്തിമ തഹ്ലിയക്ക് സമര്‍പിച്ചു. ഖമീസ് മുഷൈത്ത് ടോപാസ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ദ സ്റ്റേറ്റ്മെമെന്റ്’ സാംസ്കാരിക സംഗമത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി ആക്ടങ് ജനറല്‍ സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍ പുരസ്കാരം കൈമാറി. 50,000 രൂപയുടെ ഷിഫ അല്‍ ഖമീസ് ക്യാഷ് പ്രൈസ് ജലീല്‍ കാവനൂരും പ്രശസ്തി പത്രം മന്തി അല്‍ ജസീറ റിജാല്‍ അല്‍മ മാനേജര്‍ സുല്‍ഫിക്കര്‍ അലിയും തഹിലിയക്ക് സമ്മാനിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ജലീല്‍ കാവനൂര്‍ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു. മജീദ് കൂട്ടിലങ്ങാടി അധ്യക്ഷനായി. മട്ടന്നൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ എടയന്നൂര്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലീം പന്താരങ്ങാടി,ഉസ്മാന് കിളിയമണ്ണില്‍,മൊയ്തീന് കട്ടുപ്പാറ,സാദിഖ് കോഴിക്കോട്,വനിതാ കെഎംസിസി നേതാക്കളായ സഫ്വാന തസ്നീം,ഷനിജ ഗഫൂര്‍,ഷീബാ അമീര്‍,ആരിഫ നജീബ്,ഷൈമി റഹ്മാന്,അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മഅസൂം ഫറോക്ക്,റിയാസ് മേപ്പയൂര്‍,ലേഖ സജികുമാര്‍,സുബി റഹീം,ഒഐസിസി ദക്ഷിണ മേഖലാ ജനറല്‍ സെക്രട്ടറി അഷ്റഫ് കുറ്റിച്ചല്‍, സാജിദ് സുഫീന്,മുഹമ്മദ് പെരുമ്പാവൂര്‍,റജീബ് ഇസ്മായീല്‍ (മന്തി അല്‍ ജസീറ റിജാല്‍ അല്‍മ) പ്രസംഗിച്ചു. കെഎംസിസി സീനിയര്‍ നേതാക്കളായ ബഷീര്‍ മൂന്നിയൂര്‍,ജലീല്‍ കാവനൂര്‍,മുഹമ്മദ്കുട്ടി മാതാപ്പുഴ,സലിം പന്താരങ്ങാടി എന്നിവര്‍ക്കുള്ള ഖാലിദിയ കെഎംസിസിയുടെ സ്നേഹോപഹാരം ഫാത്തിമ തഹിലിയ സമ്മാനിച്ചു. ഡോ.തഹിയ,ഉമ്മുഫസല്,ഡോ.രഹ്ന,ഹര്‍ഷ, മഹ്റൂഫ,ബാസിത്ത് ഇല്ലിക്കല്‍(അല്‍ ജനൂബ് സ്കൂള്‍)ഫായിസ്(ക്ലൗഡ്സ് ഓഫ് അബഹ) കലാപരിപാടികള്‍ക്ക് നേതൃത്വം നല്കി. നിസാര്‍ കരുവന്തുരുത്തി സ്വാഗതവും ഷഫീക്ക് മഞ്ചേരി നന്ദിയും പറഞ്ഞു.