കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : മലയാളം മിഷന് അബുദാബി ചാപ്റ്ററിന്റെ സഹകരണത്തോടെ ശക്തി തിയേറ്റേഴ്സ് അബുദാബി ഖാലിദിയ മേഖല സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആറ് വയസിനു താഴെ വിഭാഗത്തില്‍ ആയിഷ അമീറ,6-10 വിഭാഗത്തില്‍ ആയിഷ നസ്്ലിന് നജീബ്, 10-15 വിഭാഗത്തില്‍ ഗോപാലന് ഗോപാലകൃഷ്ണന് എന്നിവര്‍ ജേതാക്കളായി. മൂന്ന് വിഭാഗങ്ങളിലായി യഥാക്രമം ആയുഷി, ലക്ഷ്മി നക്ഷത്ര ബിനോഷ്,അല്‍ഫോന്‍സാ ബ്രിഡ്ജറ്റ് അനില്‍ എന്നിവര്‍ രണ്ടാം സ്ഥാനവും റീം മെഹര്‍,രണ്വിക ബിമല്‍,മിഹറസ അബ്ദുട്ടി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ചിത്രകലാ അധ്യാപകരായ അശോകന്,സലിം അബ്ദുല്‍ഖാദര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.