
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
അബുദാബി: കെഎസ്സി ബാലവേദിയും ശക്തി ബാലസംഘവും മലയാളം മിഷനും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാലവേദിയും സംയുക്തമായി കുട്ടികള്‍ക്കായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാഭായ് ടീച്ചറും ബാലസാഹിത്യകാരന്‍ ഇ.ജിനന് മാസ്റ്ററും ചങ്ങാതിക്കൂട്ടത്തിന് നേതൃത്വം നല്കി. നിരവധി കണ്ടുപിടുത്തങ്ങളിലൂടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇടം നേടിയ തോമസ് എഡിസന്റെ കഥപറഞ്ഞു കുട്ടികളില്‍ അന്വേഷണ ത്വരയും നിരീക്ഷണ പാടവും പരീക്ഷണ സ്വഭാവവും വളര്‍ത്തി ശാസ്ത്രബോധമുള്ള തലമുറയെ വളര്‍ത്തിക്കൊണ്ടുവരേണ്ട ആവശ്യം അവര്‍ വ്യക്തമാക്കി. തന്റെ ‘കുരുത്തോലക്കിളി’ കവിതയിലെ പാട്ടുകള്‍ പാടി കുട്ടികളെ ആവേശം കൊള്ളിച്ചു. സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി മീരാഭായ് ടീച്ചറിന് മോമെന്റോ നല്കി ആദരിച്ചു .ജിനന് മാസ്റ്ററെ എമിരേറ്റ്സ് ക്യാപ്റ്റന്‍ ഫയര്‍ ആന്റ് സേഫ്റ്റി മാനേജിങ് ഡയരക്ടര്‍ ശ്രീജിത്ത് മൊമെന്റോ നല്കി ആദരിച്ചു. മലയാളം മിഷന് കോര്‍ഡിനേറ്ററും ഫ്രണ്ട്സ് ഓഫ് കെഎസ്സ്പി വൈസ് പ്രസിഡന്റുമായ പ്രീത നാരായണന് സ്വാഗതം പറഞ്ഞു. കെഎസ്സി ബാലവേദി പ്രസിഡന്റ് മനസ്വിനി അധ്യക്ഷയായി. മലയാളീ മിഷന് വിദ്യാര്‍ഥിനി നവമി കൃഷ്ണ വിശിഷ്ടാതിഥി കളെ പരിചയപ്പെടുത്തി. സെന്റര്‍ വൈസ് പ്രസിഡന്റ് ശങ്കര്‍,മലയാളം മിഷന് സെക്രട്ടറി ബിജിത് കുമാര്‍,ശക്തി കലാവിഭാഗം അസി.സെക്രട്ടറി സൈനുദ്ദീന്‍,ഫ്രണ്ട്സ് ഓഫ് കെഎസ്സിപി ബാലവേദി കോര്‍ഡിനേറ്റര്‍ സ്മിത,കെഎസ്സി ബാലവേദി സെക്രട്ടറി നൗര്ബീസ് നൗഷാദ് പ്രസംഗിച്ചു. ബാലവേദി എക്സിക്യൂട്ടീവ് അംഗം സായ് മാധവ് നന്ദി പറഞ്ഞു.