മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി ജനറല്‍ ബോഡി 2024-2025 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി മനസ്വിനി വിനോദ് കുമാര്‍,വൈസ് പ്രസിഡന്റായി നീരജ് വിനോദ്,സെക്രട്ടറിയായി നൗര്‍ബിസ് നൗഷാദ്,ജോ.സെക്രട്ടറിയായി ഷെസാ സുനീര്‍ എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. ജനറല്‍ ബോഡി യോഗം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഷെസാ സുനീര്‍ അധ്യക്ഷയായി. സെക്രട്ടറി നീരജ് വിനോദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലവേദി രക്ഷാധികാരി ആര്.ശങ്കര്‍,കേരള സോഷ്യല്‍ സെന്റര്‍ ജോ.സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍,വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന് പ്രസംഗിച്ചു.