
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
തിരുവോണ ദിനത്തിൽ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്താൻ കേരള ബ്ളാസ്റ്റേഴ്സ് കളത്തിലിറങ്ങും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം സീസണിണിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം തിരുവോണ ദിനമായ സെപ്തംബർ 15 ന് നടക്കും. രാത്രി 7.30നാണ് മത്സരങ്ങൾ നടക്കുക. പഞ്ചാബ് എഫ്സിയാണ് ആദ്യമത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ. കൊച്ചിയിലാണ് മത്സരം നടക്കുക. സെപ്തംബർ 22, ഒക്ടോബർ 25, നവംബർ 7, 24, 28, ഡിസംബർ 22 എന്നീ തീയതികളിലാണ് കേരളാ ബ്ളാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ.
സെപ്തംബർ 13ന് ആരംഭിക്കുന്ന ഐ.എസ്.എൽ 11ാം സീസണിന്റെ ഉദ്ഘാടനമത്സരം കൊൽക്കത്തയിലെ സാൾട്ട ലേക്ക് സ്റ്റേഡിയത്തിലാണ് നടക്കുക. 2016 ന്ശേഷം ആദ്യമായാണ് കേരള ബ്ളാസ്റ്റേഴ്സ് ഇല്ലാതെ ഐ.എസ്.എലിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത്. പത്താം സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാൻ എഫ്സിയുമായാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ് ഐ.എസ്.എൽ അധികൃതർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻ സ്പോർട്ടിംഗിന്റെ വരവോടുകുടി ഇത്തവണ 13 ടീമുകളാണ് ഐ.എസ്.എലിൽ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും 24 മത്സരങ്ങൾ വീതമാണ് ലീഗ് ഘട്ടത്തിലുണ്ടാവുക.